ന്യൂസ് ഡെസ്ക്, മലയാളം യുകെ
നാല് വർഷം മുൻപ് മാത്രം ലണ്ടനിൽ എത്തിയ മലയാളി ദമ്പതികൾ നഗര ഹൃദയത്തിൽ വ്യാജ ഹാരി പോട്ടർ ഗിഫ്റ്റ് ഷോപ്പുകൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. ലണ്ടൻ സെൻട്രിക് മീഡിയ എന്ന ഓൺലൈൻ മാധ്യമമാണ് കടകളുടെ പിന്നിൽ പ്രവർത്തിക്കുന്ന മലയാളികളുടെ പേരു വിവരം സഹിതം വാർത്ത പ്രസിദ്ധീകരിച്ചത്. മലയാളികളായ സഫൂറായും ഭർത്താവ് ഷെഫീഖ് പള്ളിവളപ്പിലുമാണ് പ്രസ്തുത കടകളുടെ നടത്തിപ്പുകാർ.
ഈ നാല് കടകളിലൂടെ ഇവർ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയതായുള്ള ആരോപണമാണ് പുറത്ത് വരുന്നത്. കടയുടെ യഥാർത്ഥ ഉടമകളെ കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്ന് വരുന്നുണ്ട്. കോടികൾ മുതല്‍മുടക്ക് വരുന്ന കട ഇവരുടെ സ്വന്തമാണോ അതോ ഇവർ ആരുടെയെങ്കിലും ബിനാമികളായി പ്രവർത്തിക്കുകയാണോ എന്ന ചോദ്യങ്ങളും ഉയർന്ന് വരുന്നുണ്ട്. ഇവരുടെ കടയിലെത്തി സാധനങ്ങൾ വാങ്ങിക്കാൻ വന്ന ഉപഭോക്താവ് ലണ്ടൻ സെൻട്രിക് എന്ന ഓൺലൈൻ പോർട്ടലിന് നൽകിയ വിവരങ്ങളാണ് വ്യാജ ബിസിനസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തെത്തിക്കുന്നതിന് കാരണമായത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ലണ്ടൻ ആസ്ഥാനമായ ഓൺലൈൻ മാധ്യമത്തിന്റെ റിപ്പോർട്ടേഴ്സ് നടത്തിയ അന്വേഷണമാണ് മലയാളി ദമ്പതികൾക്ക് വിനയായത്. ഇവരുടെ വ്യാജ ബിസിനസ് മൂലം സിറ്റി ഓഫ് ലണ്ടൻ കൗൺസിലിന് ലക്ഷക്കണക്കിന് പൗണ്ടിന്റെ നികുതി നഷ്ടം ഉണ്ടായതായാണ് ആരോപിക്കപ്പെടുന്നത്. മലയാളി ദമ്പതികളുടെ 4 ഷോപ്പുകളെ കൂടാതെ മറ്റ് വേറെ 8 അനധികൃത ഷോപ്പുകളും പ്രവർത്തിക്കുന്നതായുള്ള വിവരം ഓൺലൈൻ മാധ്യമം പുറത്തു വിട്ടിട്ടുണ്ട്. എന്നാൽ വാർത്തയുടെ നിജസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വരാനുണ്ട്. പ്രസ്തുത വിഷയം ഹോം ഓഫീസിന്റെ ശ്രദ്ധയിൽപ്പെട്ടന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം ആരോപണ വിധേയായ സഫൂറ പുതുതലമുറ ബിസിനസുകാരുടെ ഇടയിൽ ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. ലണ്ടനിലെ ഏറ്റവും മികച്ച സംരംഭകയായിട്ടാണ് സഫൂറ അറിയപ്പെടുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ വിജയകരമായി ബിസിനസ് ലോകത്ത് വളർന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്ക
പ്പെടുന്നത്.
Leave a Reply