ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- സ്‌കീയിംഗ് യാത്രയിൽ വിദ്യാർത്ഥികൾ മദ്യപിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും തടയുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സ്‌കൂൾ പ്രിൻസിപ്പലിനെ പ്രൊഫഷനിൽ നിന്ന് വിലക്കി. നോട്ടിംഗ്ഹാമിലെ സിപി റിവർസൈഡ് സ്കൂളിൽ ജോലി ചെയ്തിരുന്ന ജസ്റ്റിൻ ഡ്രൂറി 2017-ൽ സ്വിറ്റ്സർലൻഡിലേക്കുള്ള ഒരു വിനോദയാത്രയുടെ ചുമതലയിലായിരുന്നു. സ്കൂൾ യാത്രയ്ക്കിടെ വിദ്യാർത്ഥികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും മദ്യപിക്കുകയും കത്തികൾ കൈവശം വയ്ക്കുകയും ചെയ്തതായി ടീച്ചിംഗ് റെഗുലേഷൻ ഏജൻസി (ടിആർഎ) പാനൽ വാദം കേട്ടു. അതോടൊപ്പം തന്നെ, ഒരു വിദ്യാർത്ഥിനി ഹോട്ടലിൽ വച്ച് മറ്റ് ആൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഫോണിൽ ചിത്രീകരിച്ച്, മറ്റൊരാൾ ആ വിദ്യാർത്ഥിനിയെ ബ്ലാക്ക് മെയിൽ ചെയ്യുകയും ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവങ്ങളും നടന്നു. മറ്റൊരു വിദ്യാർത്ഥി 30 പൗണ്ടിന് സഹപാഠിയോടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും ഒരു വിദ്യാർത്ഥിയുടെ മുറിയിൽ നിന്ന് മൂന്ന് കത്തികൾ കണ്ടെത്തിയതായും പറയപ്പെടുന്നു. അതോടൊപ്പം തന്നെ വിദ്യാർത്ഥികൾ കടയിൽ നിന്നും മോഷണം നടത്തുകയും ചെയ്തതായി പാനൽ വാദം കേട്ടു. തന്റെ ചുമതല ഡ്രൂറി നിർവഹിക്കുന്നതിൽ വീഴ്ച വരുത്തി.

WhatsApp Image 2024-12-09 at 10.15.48 PM


ഇതിനെ തുടർന്നാണ്, വിദ്യാഭ്യാസ മന്ത്രി ബ്രിഡ്ജറ്റ് ഫിലിപ്പ്‌സണെ പ്രതിനിധീകരിച്ച് റ്റി ആർ എ, വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഡ്രൂറിക്ക് അനിശ്ചിതകാല നിരോധന നോട്ടീസ് നൽകിയിരിക്കുന്നത്. 2029 വരെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിപ്പിക്കുവാൻ ഡ്രൂറിക്ക് അനുമതി ഉണ്ടാകുകയില്ല. സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഡ്രൂറി പരാജയപ്പെട്ടതായി ജൂറി കണ്ടെത്തി.