ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് (എൽടിഎച്ച്) എൻഎച്ച്എസ് ട്രസ്റ്റിൽ കുറഞ്ഞത് 56 ശിശുമരണങ്ങളും രണ്ട് മാതൃമരണങ്ങളും തടയാമായിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് പുറത്ത്. ഇംഗ്ലണ്ടിലെ ഹെൽത്ത് കെയർ റെഗുലേറ്റർ നല്ല റേറ്റിംഗ് നൽകിയിട്ടുള്ള ആശുപത്രിയാണ് ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് (എൽടിഎച്ച്) എൻഎച്ച്എസ് ട്രസ്റ്റ് എങ്കിലും ലീഡ്സ് ജനറൽ ഇൻഫർമറിയിലെയും സെൻ്റ് ജെയിംസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെയും ട്രസ്റ്റിൻ്റെ മെറ്റേണിറ്റി യൂണിറ്റുകളുടെ സുരക്ഷയെ കുറിച്ച് പലയിടങ്ങളിലായി ആശങ്ക ഉയർന്ന് വന്നിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ ഏറ്റവും ഉയർന്ന നവജാതശിശു മരണനിരക്ക് ലീഡ്സിനാണ്. മിക്ക ജനനങ്ങളും സുരക്ഷിതമാണെന്നും മരണങ്ങൾ അപൂർവമാണെന്നുമാണ് ട്രസ്റ്റ് പ്രതികരിച്ചത്. ലീഡ്‌സ് ഒരു സ്പെഷ്യലിസ്റ്റ്‌ സെന്റർ ആയതിനാൽ പരിചരിക്കുന്ന പല കുഞ്ഞുങ്ങളും സങ്കീർണ്ണമായ രോഗാവസ്ഥകളുള്ളവരാണെന്ന് ട്രസ്റ്റ് വാദിച്ചു. പല കുടുംബങ്ങളും ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് (LTH) എൻഎച്ച്എസ് ട്രസ്റ്റിൻറെ ജീവനക്കാരുടെ പെരുമാറ്റം വളരെ മോശം ആണെന്നും പറയുന്നു. 2023-ൽ ഇവിടെ ജോലി ചെയ്തിരുന്ന ലിസ എലിയട്ട്, രോഗികളെ പരിചരിക്കുന്നതിലെ വീഴ്ചകൾ പുറം ലോകത്തെ അറിയിച്ചിരുന്നു. ഇവ ശ്രദ്ധിക്കുകയാണെങ്കിൽ പല ദുരന്തങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

2019 ജനുവരിക്കും 2024 ജൂലൈയ്ക്കും ഇടയിൽ ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് (എൽടിഎച്ച്) എൻഎച്ച്എസ് ട്രസ്റ്റിൽ തടയാൻ സാധ്യതയുള്ള 56 ശിശുമരണങ്ങളെങ്കിലും ഉണ്ടായെന്ന് കാണിക്കുന്ന ഡേറ്റയാണ് ബിബിസി, വിവരാവകാശ അഭ്യർത്ഥനയിലൂടെ കണ്ടെത്തിയത്. ഇതിൽ 27 പ്രസവ സമയത്തെ മരണങ്ങളും 29 നവജാതശിശു മരണങ്ങളും (ജനിച്ച് 28 ദിവസത്തിനുള്ളിൽ) ഉൾപ്പെടുന്നു. അന്വേഷണത്തിൽ തടയാൻ കഴിയുന്ന രണ്ട് മാതൃമരണങ്ങളും കണ്ടെത്തി. 58 കേസുകളുടെ വിശദാംശങ്ങൾ ഇപ്പോഴും രഹസ്യമായി തുടരുകയാണ്. ഇവയിൽ വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളും വിദഗ്ധ പരിചരണത്തിനായി മാറ്റിയ രോഗികളും ഉൾപ്പെടുന്നുണ്ട്.