ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിരുന്നപ്പോൾ വാഗ്ദാനം ചെയ്ത ആശുപത്രികളിൽ പകുതിയും അടുത്ത കാലത്തെങ്ങും പ്രവർത്തനം ആരംഭിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. നാൽപതോളം പുതിയ ആശുപത്രികളാണ് അന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ പകുതിയും ഉടനെ പ്രവർത്തനം ആരംഭിക്കില്ലെന്നത് കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇതോടെ മോശം കെട്ടിടങ്ങളുടെയും മറ്റ് അസൗകര്യങ്ങളുടെയും പേരിൽ മാറ്റി സ്ഥാപിക്കാനിരുന്ന പല ആശുപത്രികളുടെയും കാര്യത്തിൽ കടുത്ത അനശ്ചിതത്വമാണ് ഉണ്ടായിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്ന മുറയ്ക്ക് പല എൻഎച്ച്എസ് ആശുപത്രികളും മാറ്റി സ്ഥാപിക്കാനിരിക്കുകയായിരുന്നു. ഹോസ്പിറ്റലുകൾ പണി പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യം കൺസർവേറ്റുകളുടെ ഭരണപരാജയമായി ലേബർ പാർട്ടി കാണിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
പ്രഖ്യാപിച്ച 40 പദ്ധതികളിൽ 12 എണ്ണം പൂർത്തിയാക്കാൻ പറ്റുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ഈ പദ്ധതികളുടെ പുരോഗതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ആഴ്ച യോഗത്തിൽ സർക്കാർ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ബലക്ഷയമുള്ള കെട്ടിടങ്ങളിൽ ചികിത്സ നടത്തുന്ന സാഹചര്യത്തിൽ പല എൻ എച്ച് എസ് ട്രസ്റ്റുകളും കടുത്ത ആശങ്കയിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ബലക്ഷയമുള്ള ആശുപത്രികളിൽ നിന്നുള്ള അപകട സാധ്യത വളരെ കൂടുതലാണെന്ന് എൻഎച്ച്എസ് കോൺഫെഡറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് മാത്യു ടെയ്‌ലർ പറഞ്ഞു.
Leave a Reply