മാഞ്ചെസ്റ്റർ: യുകെയിലെ ഇപ്പോഴത്തെ സാഹചര്യം വളരെ മോശമായിക്കൊണ്ടിരിക്കെ വീണ്ടും കൊറോണായാൽ ഒരു മലയാളി ജീവൻ കൂടി വിടപറഞ്ഞിരിക്കുന്നു. ഇന്നലെ (ഞായർ ) രാത്രി പത്തരയോടെയാണ് വയനാട് സ്വദേശിയായ സിസിൽ ചിരൻ (46) ആണ് മരിച്ചത്.

പരേതൻ മാഞ്ചസ്റ്റർ പെന്തക്കോസ്ത് ചർച്ചിന്റെ പാസ്റ്ററായി സേവനം  അനുഷ്ഠിക്കേ ആണ് കോവിഡ് ബാധിതനായി ആശുപത്രയിൽ എത്തപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചയോളം ആയി വെന്റിലേറ്ററിൽ ആയിരുന്നു സിസിൽ. കോവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചതാണ് മരണത്തിൽ കലാശിച്ചത് എന്നാണ് അറിയുന്നത്. പരേതന്റെ മൃതദേഹം മാഞ്ചെസ്റ്റെർ റോയൽ ഇന്ഫോമമെറി ആശുപത്രിയിലെ മോർച്ചറിയിൽ ആണ് ഉള്ളത്.

പരേതനായ സിസിലിന് ഭാര്യ ബിജി ചിരൻ,  ഗ്ലെൻ 19, ജയ്‌ക്  (15) എന്നീ രണ്ട് മക്കളും ആണ് ഉള്ളത്. ഭാര്യയായ ബിജി മാഞ്ചസ്റ്റർ റോയൽ ഇൻഫെർമറി ആശുപത്രിയിൽ നഴ്‌സായി ജോലിചെയ്യുന്നു. ശവസംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഫ്യൂണറൽ ഡയറക്ടർസ് ഏറ്റെടുത്ത ശേഷം മാത്രമാണ് കൂടുതൽ വിവരങ്ങൾ ലഭ്യമാകുക.

സിസിലിന്റെ മരണത്തിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെ യുടെ അനുശോചനം അറിയിക്കുന്നതോടൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.