ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കൂൾ കുട്ടികൾ മൊബൈൽ ഫോൺ കൂടുതൽ ഉപയോഗിക്കുന്നത് അവരുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതായുള്ള പരാതികൾ അധ്യാപകരും മാതാപിതാക്കളും പതിവായി ഉന്നയിക്കാറുള്ളതാണ്. എന്നാൽ സ്കൂളുകളിൽ ഫോൺ നിരോധിക്കുന്നത് വിദ്യാർഥികൾക്ക് അധികം പ്രയോജനം ചെയ്യുന്നില്ലെന്ന പഠന റിപ്പോർട്ടും പുറത്തുവന്നു. സ്കൂളുകളിൽ ഫോൺ നിരോധനം വിദ്യാർത്ഥികൾ ഉയർന്ന ഗ്രേഡുകൾ നേടുന്നതിനോ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായോ ബന്ധപ്പെടുന്നില്ലെന്നാണ് പഠനത്തിൽ പറയുന്നത്.
വിദ്യാർത്ഥികളുടെ ഉറക്കം, ക്ലാസ് റൂം പെരുമാറ്റം, വ്യായാമം അല്ലെങ്കിൽ അവർ എത്ര സമയം ഫോണിൽ ചെലവഴിക്കുന്നു എന്നതും ഫോൺ നിരോധനമുള്ള സ്കൂളുകൾക്കും ഇല്ലാത്ത സ്കൂളുകൾക്കും വ്യത്യസ്തമല്ലെന്ന് അക്കാദമിക് വിദഗ്ധർ കണ്ടെത്തി. എന്നാൽ സ്മാർട്ട് ഫോണുകളിൽ കൂടി സോഷ്യൽ മീഡിയകളിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് കുട്ടികളെ മോശമായ രീതിയിൽ ബാധിക്കുന്നതായും പഠനത്തിൽ തെളിയിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ പഠനവും ആരോഗ്യവുമായി വിദ്യാഭ്യാസത്തിൻറെ നിലവാരവും സ്കൂൾ ഫോൺ നിയമങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്ന ലോകത്തിലെ ആദ്യത്തെ പഠനമാണ് ഇത്. അതുകൊണ്ട് തന്നെ പുറത്തു വന്നിരിക്കുന്ന പഠന റിപ്പോർട്ട് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.
പുതിയ കണ്ടെത്തലുകൾ സ്കൂളുകളിൽ സ്മാർട്ട്ഫോൺ നിരോധനത്തിന് എതിരല്ലെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. വിക്ടോറിയ ഗുഡ്ഇയർ പറഞ്ഞു. എന്നാൽ ഒറ്റപ്പെട്ട നിരോധനത്തിൽ ഫോൺ ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ പര്യാപ്തമല്ലെന്നാണ് ഈ കണ്ടെത്തലുകളെ കുറിച്ച് ഡോ. വിക്ടോറിയ വിലയിരുത്തിയത്. നിരോധനങ്ങൾ വിദ്യാർത്ഥികൾ അവരുടെ ഫോണുകളിൽ ചിലവഴിക്കുന്ന സമയം കുറയ്ക്കുന്നതിനാണ് പരിഗണന നൽകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ബർമിങ് ഹാം സർവകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തലുകൾ ലാൻസെറ്റിന്റെ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 1,227 വിദ്യാർത്ഥികൾ അവരുടെ 30 വ്യത്യസ്ത സെക്കൻഡറി സ്കൂളുകളിലെ ബ്രേക്ക് ടൈമുകളിലും ഉച്ചഭക്ഷണ സമയങ്ങളിലും സ്മാർട്ട്‌ഫോൺ ഉപയോഗത്തിനുള്ള നിയമങ്ങളെയും താരതമ്യം ചെയ്താണ് സുപ്രധാന കണ്ടത്തലുകൾ നടത്തിയിരിക്കുന്നത്. എന്നാൽ സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾ നിരോധിച്ചതിൻ്റെ പ്രയോജനങ്ങൾ അധ്യാപകർ റിപ്പോർട്ട് ചെയ്തതായി സ്മാർട്ട്‌ഫോൺ ഫ്രീ ചൈൽഡ്ഹുഡ് എന്ന കാമ്പെയ്‌ൻ ഗ്രൂപ്പിന്റെ ഡയറക്ടർ ജോ റൈറി വെളിപ്പെടുത്തി.
Leave a Reply