ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡിസ്‌ചാർജ് ചെയ്യാനുള്ള ആരോഗ്യം ഉണ്ടായിട്ടും 18 മാസം ആശുപത്രി കിടക്കയിൽ കഴിഞ്ഞതിന് പിന്നാലെ രോഗിയെ കെയർ ഹോമിലേക്ക് പുറത്താക്കി എൻഎച്ച്എസ്. 2023 ഏപ്രിൽ 14 നാണ് സെല്ലുലൈറ്റിസ് ചികിത്സയ്ക്കായി 35 കാരിയായ ജെസിയെ നോർത്താംപ്ടൺ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഏപ്രിൽ അവസാനത്തോടെ, ഡിസ്ചാർജ് ചെയ്യാനുള്ള ആരോഗ്യസ്ഥിതി ആയതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഇതിന് ശേഷവും 550 ദിവസം ജെസി ആശുപത്രിയിൽ തുടരുകയായിരുന്നു.
മറ്റ് മാർഗങ്ങൾ ഇല്ലാതിരുന്നതിനാൽ എൻഎച്ച്എസ് നിയമനടപടി സ്വീകരിക്കുന്നതുവരെ അവൾ ആശുപത്രി കിടക്കയിൽ തുടർന്നു. എൻഎച്ച്എസ് നടത്തിയ നിയമനടപടിയുടെ ഫലമായി അറസ്റ്റുചെയ്‌ത ജെസിയെ ഒരു കെയർ ഹോമിലേക്ക് മാറ്റി. ജോലി ചെയ്യാൻ കഴിയാത്ത ഇവർ ആനുകൂല്യങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ജെസിക്ക് വൈകാരികമായി അസ്ഥിരമായ വ്യക്തിത്വ വൈകല്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആറ് കിടക്കകളുള്ള വാർഡിൽ കഴിഞ്ഞതിന് പിന്നാലെ ഒറ്റപ്പെടലിനെ അഭിമുഖീകരിച്ച അവളുടെ മാനസികാരോഗ്യം അതിവേഗം വഷളായി.
പരിചരണ സംവിധാനത്തിലെ കടുത്ത സമ്മർദ്ദവും സാമൂഹിക പരിചരണത്തിൻ്റെ അഭാവവും മൂലം ആശുപത്രി കിടക്കകളിൽ കുടുങ്ങി കിടക്കുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൻെറ ഉദാഹരണമാണ് ഇവരുടെ കേസ്. അനുയോജ്യമായ കെയർ പ്ലേസ്‌മെൻ്റ് കണ്ടെത്തിയപ്പോഴേക്കും ജെസിയുടെ കേസ് ഹൈക്കോടതിയിൽ എത്തിയിരുന്നു. അതേസമയം, അക്യൂട്ട് കെയർ ക്രമീകരണത്തിൽ കഴിയുന്നത് വഴി ഉണ്ടാകുന്ന ഉയർന്ന ചിലവ് കാരണം ഇത്രയും നാൾ ആശുപത്രിയിൽ കഴിഞ്ഞത് ന്യായീകരിക്കാനാവില്ലെന്ന് ആശുപത്രി വാദിച്ചു. 18 മാസം ആശുപത്രിയിൽ ചെലവഴിച്ച ശേഷം, 2024 ഒക്ടോബർ 14 ന് ജെസിയെ പോലീസ് അറസ്റ്റ് ചെയ്യുകയും അടുത്തുള്ള പട്ടണത്തിലെ ഒരു കെയർ ഹോമിലേക്ക് മാറ്റുകയും ചെയ്തു.
Leave a Reply