പഞ്ചാബില്‍ ആംആദ്മി എംഎല്‍എമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ച് അരവിന്ദ് കെജരിവാള്‍. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് 30 ഓളം എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന ആശങ്ക നിലനില്‍ക്കെയാണ് അരവിന്ദ് കെജരിവാള്‍ ചൊവ്വാഴ്ച യോഗം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഡല്‍ഹി തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പഞ്ചാബിലും എഎപിക്ക് അധികാരം നഷ്ടപ്പെടുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് പര്‍താപ് സിങ് ബജ്‌വ ആരോപിച്ചത്. പഞ്ചാബിലെ എഎപി എംഎല്‍എമാരുമായി താന്‍ ഏറെ കാലമായി ബന്ധപ്പെട്ടു നില്‍ക്കുകയാണെന്നും അവര്‍ ആരും ഇനി തിരിച്ച് എഎപിയിലേക്ക് വരില്ലെന്നും ബജ്‍വ പറഞ്ഞു. ഇതിന് പിന്നാലെയാണ് കെജരിവാളിന്റെ തിരക്കിട്ട നീക്കം.
കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് ആം ആദ്മി പാര്‍ട്ടിക്കുണ്ടായത്. 22 സീറ്റുകള്‍ മാത്രമാണ് എഎപിക്ക് നേടാനായത്. എന്നാല്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്ന എട്ട് സീറ്റുകളില്‍ നിന്ന് 48 സീറ്റുകളിലേക്ക് ഉയര്‍ന്ന് ഭരണം പിടിച്ചെടുത്ത ബിജെപി വലിയ മുന്നേറ്റമാണ് ഡല്‍ഹിയില്‍ കാഴ്ചവെച്ചത്.
Leave a Reply