ബി.1.167 ​കോ​വി​ഡ് വൈറസ് വ​ക​ഭേ​ദ​ത്തെ ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദം എ​ന്ന് വി​ളി​ക്കു​ന്ന​തി​നെ​തി​രേ കേ​ന്ദ്ര സ​ർ​ക്കാ​ർ. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു​എ​ച്ച്ഒ) റി​പ്പോ​ര്‍​ട്ടി​ല്‍ വൈ​റ​സി​നെ ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദം എ​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ൽ ക​ണ്ടെ​ത്തി​യ ബി.1617 ​വ​ക​ഭേ​ദം ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം ഡ​ബ്ല്യു​എ​ച്ച്ഒ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദ​മെ​ന്നാ​ണ് ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​തി​നെ​തി​രേ​യാ​ണ് കേ​ന്ദ്രം രം​ഗ​ത്തെ​ത്തി​യ​ത്.

  അടുപ്പമുള്ള ഒരു മന്ത്രി ഫോൺ വിളിച്ചാൽ എടുക്കുന്നില്ല; പേരെടുത്ത് പറയാതെ മന്ത്രിയെ വിമർശിച്ചു പ്രതിഭ എംഎൽഎ

ഇ​പ്പോ​ൾ 44 രാ​ജ്യ​ങ്ങ​ളി​ൽ ഈ ​വ​ക​ഭേ​ദം ഇ​തി​ന​കം ക​ണ്ടെ​ത്തി​യ​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ന്ത്യ​യ്ക്ക് പു​റ​ത്ത് ഈ ​വ​ക​ഭേ​ദം ഏ​റ്റ​വും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ബ്രി​ട്ട​നി​ലാ​ണ്. വൈ​റ​സി​ന് വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.