ന്യൂസ് ഡെസ്ക്, മലയാളം യുകെ
തെരുവിൽ ഒരാളെ ശാരീരികമായി കൈകാര്യം ചെയ്തതിന് ലേബർ പാർട്ടിയുടെ എംപി മൈക്ക് അമേസ്ബറി ജയിലിലായി. തൻറെ നിയോജക മണ്ഡലമായ ചെഷയറിലെ ഒരാളെ നിലത്തിട്ട് മർദ്ദിക്കുന്ന രംഗങ്ങൾ പുറത്തുവന്നതിനെ തുടർന്ന് മൈക്ക് അമേസ്ബറിനെ നേരത്തെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. 45 വയസ്സുകാരനായ പോൾ ഫെലോസിനെ ആക്രമിച്ചതിന് അദ്ദേഹം കുറ്റസമ്മതം നടത്തി.
മൈക്ക് അമേസ്ബറിന് 10 ആഴ്ചത്തെ ജയിൽ ശിക്ഷയാണ് ലഭിച്ചത്. ഒക്ടോബർ 26 ന് പുലർച്ചെ ചെഷയറിലെ ഫ്രോഡ്ഷാമിൽ നടന്ന സംഭവത്തിന് ശേഷം അദ്ദേഹത്തിൻ്റെ ലേബർ വിപ്പ് നീക്കം ചെയ്തിരുന്നു. കോടതി ശിക്ഷ വിധിച്ച ഉടനെ അദ്ദേഹത്തെ ജയിലിലേക്ക് മാറ്റി. അക്രമത്തിനിരയായ ആൾ നിലത്തു വീണപ്പോഴും എം.പി ആക്രമണം തുടർന്നു എന്നും ഒരുപക്ഷേ കാഴ്ചക്കാർ ഇടപെട്ടില്ലായിരുന്നെങ്കിൽ ആക്രമണം തുടർന്നേനെ എന്നും ശിക്ഷ വിധിച്ചു കൊണ്ട് ജഡ്ജി പറഞ്ഞു.
Leave a Reply