ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ മുൻനിര മോർട്ട്ഗേജ് സ്ഥാപനമാണ് ഹാലി ഫാക്സ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായി വിവിധതരം മോർട്ട്ഗേജ് സേവനങ്ങൾ ഹാലി ഫാക്സ് നൽകുന്നുണ്ട്. ആദ്യമായി വീട് വാങ്ങുന്നവർക്കും റിമോർട്ട്ഗേജ് ആഗ്രഹിക്കുന്നവർക്കും ഉപയുക്തമായ സേവനങ്ങൾ ആണ് ഹാലിഫാക്സ് നൽകുന്നത്.
ഹാലിഫാക്സ് വീടുകൾ നവീകരിക്കുന്നതിന് 2000 പൗണ്ട് വരെ ഉപഭോക്താക്കൾക്ക് നൽകുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗ്രീൻ ലിവിംഗ് റിവാർഡ് (GLR) പ്രകാരം ഒരു ഹീറ്റ് പമ്പ് സ്ഥാപിക്കുന്നതിന് ഒന്നുകിൽ 2000 പൗണ്ട് അതുമല്ലെങ്കിൽ വീട് കൂടുതൽ എനർജി എഫിഷ്യന്റ് ആക്കുന്നതിനായി 1000 പൗണ്ട് വരെയാണ് ഹാലിഫാക്സ് വാഗ്ദാനം ചെയ്യുന്നത്. മോർട്ട് ഗേജുകൾക്ക് ഒപ്പം ഉള്ള ക്യാഷ് ബാക്ക് ഓഫറുകൾക്ക് പുറമെയാണ് ഈ ആനുകൂല്യങ്ങൾ ഹാലിഫാക്സ് നൽകുന്നത്.
കഴിഞ്ഞ ജൂലൈ 31-ാം തീയതിയാണ് ഹാലി ഫാക്സ് ഈ ഓഫറുകൾ ആരംഭിച്ചത്. പുതിയ വായ്പയെടുക്കുന്നവർക്കും നേരത്തെ ഹാലി ഫാക്സിന്റെ കറൻഡ് അക്കൗണ്ട് ഉള്ള ഏതൊരു മോർഗേജ് ഉപഭോക്താവിനും അവരുടെ വീട് മെച്ചപ്പെടുത്താനുള്ള ഒരു നല്ല ആനുകൂല്യമാണിത്. ഉപഭോക്താക്കൾ അവരുടെ മോർട്ട്ഗേജ് അപേക്ഷ പൂർത്തിയാക്കുമ്പോൾ ഗ്രീൻ ലിവിംഗ് റിവാർഡ് ആനുകൂല്യങ്ങൾക്ക് അർഹരാണെന്ന് ഹാലി ഫാക്സിന്റെ വക്താവ് പറഞ്ഞു. നെറ്റ് സീറോയിലേക്കുള്ള യാത്രയിൽ, ഊഷ്മളവും കൂടുതൽ ഊർജ്ജക്ഷമതയുള്ളതുമായ വീടുകളിൽ താമസിക്കാൻ ഉപഭോക്താക്കളെ സഹായിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണന്ന് ഹാലിഫാക്സിലെ മോർട്ട്ഗേജ് ഡയറക്ടർ ആൻഡ്രൂ പറഞ്ഞു.
Leave a Reply