വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സാമൂഹിക മാധ്യമതാരം അറസ്റ്റില്‍. മീഡീയ ഇന്‍ഫ്ളുവന്‍സറും ഡിജിറ്റല്‍ ക്രീയേറ്ററുമായ ആലപ്പുഴ ഇരവുകാട് സ്വദേശി ഹാഫിസ് സജീവിനെ(തൃക്കണ്ണന്‍- 24)യാണ് ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.
നിയമവിദ്യാര്‍ഥിയായ ഇരുപത്തിമൂന്നുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. റീല്‍സ് ചിത്രീകരണത്തിനായി യുവാവിന്റെ ആലപ്പുഴ ഇരവുകാടുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്ത് ഒട്ടേറേ ആരാധകരുള്ള ഇയാള്‍ക്ക് 3.65 ലക്ഷം ഫോളോവേഴ്സാണുള്ളത്. സമാനമായ രീതിയില്‍ മറ്റ് പെണ്‍കുട്ടികളെയും പീഡിപ്പിച്ചതായി മൊഴികള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Leave a Reply