തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൻ സുരക്ഷാ വീഴ്ച. ശസ്ത്രക്രിയക്ക് ശേഷം രോഗ നിർണയത്തിനയച്ച ശരീര ഭാഗങ്ങൾ (സ്‌പെസിമെൻ) ആക്രിക്കാരൻ മോഷ്ടിച്ചു. 17 രോഗികളുടെ ശരീര ഭാഗങ്ങളാണ് ആക്രിക്കാരന്റെ കൈയിൽ നിന്ന് കണ്ടെത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശസ്ത്രക്രിയ നടത്തിയവരുടെ രോഗ നിർണയം നടത്തുന്നതിനാണ് സ്‌പെസിമെനുകൾ പരിശോധനക്കയക്കുന്നത്. ഇന്നലെ ശസ്ത്രക്രിയ പൂർത്തിയാക്കിയ രോഗികളുടെ ശരീരഭാഗങ്ങളായിരുന്നു ഇന്ന് അയച്ചത്. ഇതാണ് മോഷണം പോയത്. ആംബുലൻസിൽ ഡ്രൈവറും ആശുപത്രിയിലെ ഒരു ജീവനക്കാരനുമാണ് പരിശോധനക്കായി ശരീരഭാഗങ്ങൾ കൊണ്ടുപോകാറുള്ളത്. പതിവുപോലെ പരിശോധനക്ക് കൊണ്ടുപോകുന്നതിനിടെയാണ് മോഷണ വിവരം അറിഞ്ഞത്. ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിടിയിലായ ആക്രിക്കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ശരീരഭാഗങ്ങളാണെന്നറിയാതെയാണ് മോഷ്ടിച്ചതെന്നാണ് പ്രഥമിക വിവരം. സ്‌പെസിമെനുകൾ എങ്ങനെ ആക്രിക്കാരന് കിട്ടിയെന്നതിൽ ദുരൂഹത തുടരുകയാണ്.