ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യൻ വംശജയായ ചരിത്ര ഗവേഷകയോട് ഉടൻ രാജ്യം വിടാൻ യുകെ ആവശ്യപ്പെട്ടു. ഓക്സ്ഫോർഡിലെ ഗവേഷക വിദ്യാർത്ഥിയായ ഡോ. മണികർണിക ദത്ത ആണ് കടുത്ത നടപടി നേരിട്ടിരിക്കുന്നത്. നിലവിൽ ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ആയ ഡോ. മണികർണിക ദത്ത 12 വർഷം മുമ്പാണ് യുകെയിൽ എത്തിയത്. വിചിത്രമായ കാര്യം അവരുടെ ഭർത്താവും ഗ്ലാസ്ഗോ സർവകലാശാലയിലെ സീനിയർ ലക്ചററായ ഭർത്താവ് ഡോ. സൗവിക് നഹയ്ക്ക് വിസ അനുവദിക്കുകയും ചെയ്തു.

നിലവിൽ ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ ഡോ. മണികർണിക ദത്ത തൻറെ പഠനത്തിൻറെ ഭാഗമായി ആണ് ഇന്ത്യയിൽ തങ്ങിയത്. ഇന്ത്യയിലെ വിവിധ ചരിത്ര സ്മാരകങ്ങളെ കുറിച്ചാണ് അവർ ഗവേഷണം നടത്തുന്നത്. എന്നാൽ അനുവദനീയമായ പരുധിക്ക് അപ്പുറം അവർ യുകെയിൽ നിന്ന് വിട്ടു നിന്നു എന്നാണ് ഹോം ഓഫീസ് വിസ നിരസിച്ചു കൊണ്ട് അറിയിച്ചത്. അനിശ്ചിത കാല അവധിക്കുള്ള (IL R) അപേക്ഷയിൽ പത്ത് വർഷ കാലയളവിൽ 548 ദിവസത്തിൽ കൂടുതൽ രാജ്യത്ത് നിന്ന് വിട്ടുനിൽക്കരുതെന്ന ചട്ടം അവർ ലംഘിച്ചതായി ഹോം ഓഫീസ് ചൂണ്ടി കാട്ടി. കഴിഞ്ഞ പത്ത് വർഷത്തിനിടെ അവർ 691 ദിവസം യുകെയിൽ ഇല്ലായിരുന്നു. എന്നാൽ ഇത് തൻറെ ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു എന്ന് ഡോ. മണികർണിക ദത്ത ചൂണ്ടി കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓക്സ്ഫോർഡ് സർവകലാശാല പോലെ പ്രശസ്തമായ കലാലയത്തിൽ ഗവേഷണം നടത്തുന്ന വ്യക്തിയായ തൻറെ കക്ഷിയുടെ ഈ യാത്രകൾ അവരുടെ പഠനത്തിൻറെ ഭാഗമായിരുന്നു എന്ന് ഡോ. മണികർണിക ദത്തയുടെ അഭിഭാഷകനായ നാഗ കന്ദയ്യ പറഞ്ഞു. അവർ ഈ യാത്രകൾ നടത്തിയിരുന്നില്ലെങ്കിൽ, അവർക്ക് അവരുടെ തീസിസ് പൂർത്തിയാക്കാനോ, സ്ഥാപനങ്ങളുടെ അക്കാദമിക് ആവശ്യകതകൾ നിറവേറ്റാനോ, വിസ സ്റ്റാറ്റസ് നിലനിർത്താനോ കഴിയുമായിരുന്നില്ല എന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. അപേക്ഷ നിരസിച്ചതിനെ തുടർന്ന് ഡോ. മണികർണിക ദത്ത റിന്യൂവിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ നിങ്ങൾ ഉടൻ രാജ്യം വിടണമെന്നും സ്വമേധയാ പോകുന്നില്ലെങ്കിൽ നിങ്ങൾക്ക് 10 വർഷത്തേയ്ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുമെന്നും അത് കൂടാതെ മറ്റ് നിയമ നടപടികളെ അഭിമുഖീകരിക്കേണ്ടതായി വരുമെന്നാണ് ഹോം ഓഫീസ് മുന്നറിയിപ്പ് നൽകിയത്.

ഗ്ലാസ്ഗോ സർവകലാശാലയിലെ ഇംപീരിയൽ, പോസ്റ്റ്-കൊളോണിയൽ ചരിത്രത്തിലെ സീനിയർ ലക്ചററും ഭർത്താവുമായ ഡോ. സൗവിക് നഹയോടൊപ്പം ആണ് അവർ വെല്ലിംഗിൽ താമസിക്കുന്നത് . ഞാൻ രാജ്യം വിടണമെന്ന് പറഞ്ഞ് ഇമെയിൽ ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് അവർ പ്രതികരിച്ചു. താൻ യുകെയിലെ വിവിധ സർവകലാശാലകളിൽ ജോലി ചെയ്യുന്നുവെന്നും 12 വർഷമായി ഇവിടെ താമസിക്കുന്ന ആളാണെന്നും ബിരുദാനന്തര ബിരുദം നേടാൻ ഓക്സ്ഫോർഡ് സർവകലാശാലയിൽ എത്തിയതിനുശേഷം ജീവിതത്തിന്റെ വലിയൊരു ഭാഗം യുകെയിലാണ് ജീവിച്ചത് എന്നും അവർ പറഞ്ഞു. ഇതുപോലൊന്ന് എനിക്ക് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് ഹോം ഓഫീസിന്റെ നടപടിയെ കുറിച്ച് അവർ പറഞ്ഞു.

വ്യക്തിഗത കേസുകളിൽ പരസ്യമായി അഭിപ്രായം പറയാറില്ലെന്നും നടപടി ദീർഘകാലമായി നിലനിൽക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമാണെന്നും ആണ് ഹോം ഓഫീസ് ഡോ. മണികർണിക ദത്തയുടെ പ്രശ്നങ്ങളിൽ പൊതുവായി പ്രതികരിച്ചത്.