ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലിവർപൂളിൽ ഒരു വീടിന് തീപിടിച്ച് പതിമൂന്ന് വയസു മാത്രം പ്രായമുള്ള പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം പ്രെസ്‌കോട്ടിലെ കിംഗ്‌സ്‌വേയിലെ ഒരു മിഡ്-ടെറസ്ഡ് വീടിൻ്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിലാണ് തീപിടിത്തം കണ്ടെത്തിയതെന്ന് മെഴ്‌സിസൈഡ് പോലീസ് പറഞ്ഞു.
ഒരു പുരുഷനും സ്ത്രീയും അഞ്ച് കുട്ടികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും കൗമാരക്കാരി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സമീപസ്ഥലങ്ങളിലേയ്ക്ക് തീ പടരാനുള്ള സാധ്യത പരിശോധിച്ചെന്നും നിലവിൽ അപകടകരമായ സാഹചര്യം ഇല്ലെന്നും പോലീസ് അറിയിച്ചു. അപകടം ഉണ്ടായ സാഹചര്യത്തെ കുറിച്ച് സേനയും മെർസിസൈഡ് ഫയർ ആൻഡ് റെസ്ക്യൂ സർവീസും ഉൾപ്പെട്ട സംയുക്ത അന്വേഷണം തുടരുകയാണ്.
Leave a Reply