ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലിങ്കൺഷെയറിലെ പാർക്കിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ ഗോൾഡൻ ബീച്ച് ഹോളിഡേ പാർക്കിൽ ആണ് അപകടം സംഭവിച്ചത്. സ്കെഗ്നെസ്, വെയ്ൻഫ്ലീറ്റ്, സ്പിൽസ്ബി, ആൽഫോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങൾ സംഭവസ്ഥലത്ത് എത്തിയതായും രണ്ട് സംഘങ്ങൾ ഇപ്പോഴും സ്ഥലത്തുണ്ടെന്നും ലിങ്കൺഷെയർ ഫയർ ആൻഡ് റെസ്ക്യൂ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ചുള്ള അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് പോലീസ് അറിയിച്ചു.
ലിങ്കൺഷെയർ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ രണ്ട് ജീവനക്കാർ ഇപ്പോഴും സ്ഥലത്തുണ്ടെന്നും
മരിച്ച രണ്ട് പേരുടെയും അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ പിന്തുണ അവർക്കുണ്ടെന്നും സേന അറിയിച്ചു.


പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തുന്നതിനായി പ്രദേശത്തെ വൈദ്യുത വിതരണം വിച്ഛേദിച്ചിരുന്നു. അന്വേഷണം പൂർത്തിയായാൽ ഉടൻ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് നാഷണൽ ഗ്രിഡിൻ്റെ വക്താവ് പറഞ്ഞു. അടിയന്തിര സംഘങ്ങളുടെ പ്രവർത്തനം സുഗമമാക്കാൻ ഈസ്റ്റ് ലിൻഡ്സെ ഡിസ്ട്രിക്റ്റ് കൗൺസിൽ പൊതുജനങ്ങളോട് പ്രദേശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുണ്ട് .