ഓശാന ഞായറിൽ ഭക്തിയുടെയും വിശ്വാസത്തിന്റെയും കുരുത്തോല വീശി ആലപിക്കാൻ യുകെ മലയാളികൾ ഒരുക്കിയ വിശ്വാസഗീതം തരംഗമാകുന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പന്തളം ബാലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം അന്ന ജിമ്മി മൂലകുന്നം, സൈറാ ജിജു , ആഷ്നി ഷിജു എന്നിവരും ആലാപനത്തിൽ പങ്കു ചേർന്നിട്ടുണ്ട്.
യുകെ മലയാളി മോനി ഷിജോ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ബിജു കൊച്ചു തെള്ളിൽ (ബിർമിംഹാം) ആണ് . ഭക്തിനിർഭരമായ ഗാനത്തിന്റെ ഓർക്കസ്ട്ര അരുൺകുമാറും എഡിറ്റിംഗ് ബി സൗണ്ട്സ്, യുകെ ആണ് നിർവഹിച്ചിരിക്കുന്നത്. ഫോക്കസ് ഫിൻഷുർ യുകെ നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഗാനം ലോകമെമ്പാടുമുള്ള മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.
കോട്ടയം കാരിസ് ഭവനിലെ കുര്യച്ചനച്ചനോടൊപ്പം ബിജു കൊച്ചുതെള്ളിയിൽ സംഗീതം നൽകി മലയാളികളുടെ പ്രിയ ഗായകരായ ശ്രീ ബിജു നാരായണൻ, കെസ്റ്റർ. അഭിജിത്ത് കൊല്ലം, എലിസബത്ത് രാജു, മിഥില മൈക്കിൾ , ഗാഗുൽ ജോസഫ്, ഗ്ളോസ്റ്റർ നിവാസിയായ സിബി ജോസഫ് എന്നിവർ പാടിയ “എന്റെ ദൈവം”എന്ന ആദ്യ ആൽബത്തിലൂടെയാണ് മോനി ഷിജോ തന്റെ ഗാന രചനയ്ക്ക് തുടക്കം കുറിച്ചത് . അതിനു ശേക്ഷം “ജ്യോതിപ്രഭാവൻ” എന്ന അയ്യപ്പ ഭക്തിഗാന., “കൃഷ്ണം” എന്ന കൃഷ്ണഭക്തി ഗാനം, കരുണാമയൻ, അലിവൂറും സ്നേഹം, മഞ്ഞുരുകും താഴ്വരയിൽ.. എന്നുള്ള ക്രിസ്ത്യൻ ഭക്തിഗാനങ്ങളും കൂടാതെ “മേടമാസപുലരി” എന്ന വിഷുകണിപ്പാട്ടുകളോടൊപ്പം കൂറേയധികം ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച മോനി ഷിജോ 25 വർഷമായ് യുകെയിൽ താമസിക്കുന്ന അറിയപ്പെടുന്ന കലാകാരിയും സാമൂഹിക സാംസ്കാരിക ബിനിനസ്സ് രംഗത്ത് തന്റേതായ സ്ഥാനമുറപ്പിച്ച വ്യക്തിത്വവുമാണ് .
Leave a Reply