ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നിന്ന് ഉയർന്ന പഠനം നടത്തിയെന്ന വ്യാജേന ചികിത്സ നടത്തിയ ഡോക്ടർ 7 പേരുടെയെങ്കിലും മരണത്തിന് കാരണമായതായുള്ള ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവന്നു. യുകെയിൽ പഠനം പൂർത്തിയാക്കിയ ഹൃദ് രോഗ വിദഗ്ധൻ എന്ന നിലയിലാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. മധ്യപ്രദേശിലെ റാമോ ജില്ലയിലെ ഒരു മിഷനറി ഹോസ്പിറ്റലിൽ ആണ് വ്യാജ ഡോക്ടർ ചികിത്സ നടത്തിവന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇയാൾ ഒട്ടേറെ ഹൃദയ ശസ്ത്രക്രിയകൾ നടത്തിയെന്നാണ് അറിയാൻ സാധിച്ചത്. ഇതിൻറെ ഫലമായി ഏഴ് മുതൽ ഒരു ഡസൻ ആളുകളെങ്കിലും മരണമടഞ്ഞതായുള്ള പരാതികളെ കുറിച്ച് മധ്യപ്രദേശിലെ ഉന്നതാധികാരികൾ അന്വേഷണം നടത്തി വരുകയാണ്. നരേന്ദ്ര വിക്രമാദിത്യ യാദവ് എന്ന യഥാർത്ഥ പേര് മറച്ചുവെച്ച് യുകെയിൽ നിന്ന് ബിരുദം നേടിയ ഡോക്ടർ എൻ ജോൺ കാം എന്ന പേരിലാണ് ഇയാൾ ചികിത്സ നടത്തിയത് . സാധുവായ മെഡിക്കൽ യോഗ്യതകളോ പ്രൊഫഷണൽ യോഗ്യതകളോ ഇല്ലെങ്കിലും ആശുപത്രി അദ്ദേഹത്തെ നിയമിച്ചു എന്നാണ് ആരോപണം. യഥാർത്ഥ പേര് വിവരങ്ങൾ മറച്ചുവെച്ച് മറ്റാരുടെയോ സർട്ടിഫിക്കറ്റ് ഇയാൾ ദുരുപയോഗം ചെയ്തതാകാമെന്ന സംശയവും ബലപ്പെടുന്നുണ്ട്. യഥാർത്ഥ ഇരകളുടെ എണ്ണം ഇതിലും കൂടുതലാകുമെന്ന് പ്രാദേശിക അധികാരികൾ ഭയപ്പെടുന്നു.

സ്ഥലത്തെ കളക്ടർ സുധീർ കൊച്ചറെയോ ദാമോ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. മുകേഷ് ജെയിനിനെയോ എത്തിപ്പിക്കുന്ന സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സംഭവം പുറത്തുവന്നതിനെ തുടർന്ന് പ്രതി ഒളിവിൽ പോയിരിക്കുകയാണ്. നേരത്തെ ഹൈദരാബാദിൽ യാദവിനെതിരെ ക്രിമിനൽ കേസ് ഉണ്ടെന്നും ചോദ്യം ചെയ്തപ്പോൾ നിയമാനുസൃതമായ തിരിച്ചറിയൽ രേഖകളോ മെഡിക്കൽ സർട്ടിഫിക്കറ്റുകളോ നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്.