ന്യൂസ് ഡെസ്ക്, മലയാളം യുകെ
മകനും കുടുബത്തിനുമൊപ്പം താമസിക്കാൻ 6 മാസത്തെ വിസിറ്റിംഗ് വിസയിൽ എത്തിയ മാതാവിന് അപ്രതീക്ഷിത വിയോഗം. കോട്ടയം മണർകാട് മാലം സ്വദേശി കല്ലടിയിൽ രാജുവിന്റെ ഭാര്യ ജാൻസി രാജു (60) ആണ് മരിച്ചത്. മകനും കുടുംബത്തിനുമൊപ്പം ഓൾഡ്ഹാം സിറ്റി സെന്ററിൽ ഷോപ്പിങ്ങ് നടത്തുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടാഴ്ച മുൻപാണ് മകൻ ടിബിൻ രാജുവിനെയും കുടുംബത്തെയും കാണാനായി ബ്രിട്ടനിൽ എത്തിയത്. പോസ്റ്റ് മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. മൃതസംസ്‍കാരം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ടിബിൻ രാജുവിൻെറ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply