ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാനഡയിലെ ലിവിങ്സ്റ്റണ്‍ നോര്‍ത്ത് വെസ്റ്റ് കമ്മ്യൂണിറ്റിയില്‍ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണി (39) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് മുതല്‍ ജിപിഎസ് സംവിധാനമുള്ള വാഹനം അടക്കമാണ് ഫിന്റോയെ കാണാതായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാറിനുള്ളില്‍ നിന്നാണ് ഫിന്റോയുടെ മൃതദേഹം കണ്ടെത്തിയത്. 12 വര്‍ഷമായി കാനഡയില്‍ ജോലി ചെയ്യുന്ന ഫിന്റോയെ ഏപ്രില്‍ അഞ്ച് ശനിയാഴ്ച ലൂക്കാസ് ക്ലോസ് നോര്‍ത്ത് വെസ്റ്റിലെ 100 ബ്ലോക്കിലെ വീട്ടില്‍ നിന്നുമാണ് കാണാതായത്. ഫിന്റോ ആന്റണിയെ കാണാനില്ലെന്ന് കാനഡ പൊലീസ് തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. കാണാതായ വാര്‍ത്ത ബുധനാഴ്ച കാനഡ പൊലീസ് പത്രങ്ങളിലും നല്‍കിയിരുന്നു.

വാഹനത്തില്‍ പുറത്തു പോയതിന് ശേഷം തിരികെ വന്നില്ലെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. ആല്‍ബര്‍ട്ട ലൈസന്‍സ് പ്ലേറ്റ് സിടിആര്‍ 9938 ഉള്ള ഒരു കറുത്ത 2024 റാം 3500 പിക്കപ്പ് ട്രക്കിലായിരുന്നു ഫിന്റോ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. ആറ് മാസമായി ഭാര്യയും രണ്ട് കുട്ടികളും ഇദ്ദേഹത്തിന് ഒപ്പം ഉണ്ട്. മൊബൈല്‍ ഫോണ്‍ വീട്ടില്‍ നിന്നും ലഭിച്ചിരുന്നു. നീലീശ്വരം സ്വദേശിനി ധന്യയാണ് ഭാര്യ.