ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിമാന യാത്രയിൽ ബ്രിട്ടീഷുകാർ സ്ഥിരമായി ഉപയോഗിക്കുന്ന പല സാധനങ്ങളും ലഗേജിൽ കൊണ്ടുപോകരുത് എന്ന് കർശന നിർദ്ദേശം നല്കിയതായുള്ള വാർത്തകൾ പുറത്തുവന്നു. യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) ആണ് മുന്നറിയിപ്പ് നൽയിരിക്കുന്നത്. പോർട്ടബിൾ ചാർജർ ഉൾപ്പെടെയുള്ള പല സാധനങ്ങളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മോശമായി നിർമ്മിച്ചതും കേടായതുമായ ലിഥിയം ബാറ്ററികൾ നിരോധിക്കപ്പെട്ടവയുടെ പട്ടികയിൽ ഉണ്ട്. ഇത്തരം സാധനങ്ങൾ പെട്ടെന്ന് ചൂടാകുകയും തീ പിടിക്കുകയും ചെയ്യാനുള്ള സാധ്യതയാണ് നിരോധിക്കാനുള്ള നീക്കത്തിന് പിന്നിൽ. അത് ഫ്ലൈറ്റ് ഡെക്കിൽ സംഭവിക്കുകയാണെങ്കിൽ, അത് വിമാനത്തിൻ്റെ പ്രവർത്തനത്തെ കാര്യമായി തടസ്സപ്പെടുത്തുകയും യാത്രക്കാർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്യും എന്ന് സി എ എ മുന്നറിയിപ്പ് നൽകി.
2022 ജനുവരിയിൽ പോർട്ടബിൾ ബാറ്ററിയിൽ നിന്ന് തീ പിടിച്ച ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് കർശന നടപടികൾ സ്വീകരിക്കാൻ വിവിധ എയർലൈനുകൾ തീരുമാനം കൈകൊണ്ടത് . യാത്ര തുടങ്ങുന്നതിനു മുൻപ് സാധനകൾ പാക്ക് ചെയ്യുമ്പോൾ എയർലൈൻ വെബ്സൈറ്റിൽ നിന്ന് ഉള്ള നിർദ്ദേശങ്ങൾ പരിശോധിക്കുന്നത് എയർപോർട്ടിൽ അനാവശ്യ കാലതാമസം നേരിടുന്നത് ഒഴിവാക്കാൻ സഹായിക്കും. ഫ്ലൈറ്റിനായി ബാഗുകൾ പാക്ക് ചെയ്യുമ്പോൾ സാധാരണയായി നമ്മൾ ദിവസേന ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും അധികം ആലോചിക്കാതെ ഉൾപ്പെടുത്തും. എന്നാൽ ചില സാധനങ്ങൾ വിമാന യാത്രയിൽ നിരോധിച്ചിട്ടുണ്ടെന്നറിയുന്നത് പല യാത്രക്കാരും വിമാനത്താവളത്തിൽ എത്തുമ്പോൾ ആയിരിക്കും.
Leave a Reply