ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെന്റിലും കെന്റിലുമായി താമസിക്കുന്ന യുകെ മലയാളികളുടെ പിതാവ് ജെയിംസ് (76) നിര്യാതനായി. മക്കളോടും കുടുംബത്തോടും ഒപ്പം ഈസ്റ്റർ ആഘോഷിക്കാനായാണ് ചാക്കോച്ചൻ എന്നറിയപ്പെടുന്ന ജെയിംസും ഭാര്യ ആനീസും യുകെയിലെത്തിയത്. തൊടുപുഴ ഉടമ്പന്നൂര്‍ നടുക്കുടിയില്‍ കുടുംബാഗമാണ് ജെയിംസും മക്കളും. ഏപ്രില്‍ 12 നാണ് ചാക്കോച്ചനൂം ഭാര്യയും യുകെയില്‍ എത്തിയത്. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന മൂത്തമകൻ റിജോയുടെ വീട്ടിലായിരുന്നു മരണസമയത്ത് അദ്ദേഹം.
ഏപ്രില്‍ 17-ന് കെന്റിലെ ആഷ്ഫൊര്‍ഡില്‍ താമസിക്കുന്ന ഇളയ മകന് സിജോയുടെ അടുത്ത് എത്തിയതായിരുന്നു ഇരുവരും. പുറത്ത് പോയി വീട്ടിലേക്ക് വരുന്ന വഴി കാൽ വഴുതി വീഴുകയായിരുന്നു. അപകടത്തിൽ തലയിടിച്ച് വീണതിനാൽ ബോധം നഷ്ടപ്പെട്ടിരുന്നു. ഉടൻതന്നെ ആഷ്ഫൊര്‍ഡിലുള്ള എന്‍എച്ച്എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു ദിവസത്തിനുശേഷം തലച്ചോറിലെ അമിതരക്തസ്രാവം കാരണം ആരോഗ്യനില കൂടുതൽ വഷളായി. ഇന്നലെ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു. നാട്ടിലെ സംസ്കാരവും മറ്റും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
ജെയിംസിന്റെയും ആനീസിന്റെയും മൂത്തമകൻ റിജോ ജെയിംസ് യുകെ മിഡ്ലാന്‍ഡ് റീജിയണ്‍ മോട്ടര്‍ വെ (മോട്ടോ സർവ്വീസ്) കമ്പനിയുടെ ഓപ്പറേഷൻ മാനേജരായി ജോലിചെയ്യുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിൽ സ്റ്റാഫ് നേഴ്സായ ഭാര്യ ഷിനു റിജോയാണ് ഭാര്യ. ഇളയമകൻ സിജോ ജെയിംസ് കെന്റ് കൗണ്ടിയിൽ സോഷ്യൽ വർക്കറാണ്. സിജോയുടെ ഭാര്യ വീണ കെന്റിൽ നേഴ്സാണ്.
റിജോയുടെയും സിജോയുടെയും പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply