ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണയെ സ്വാഗതംചെയ്ത് ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച, പ്രാര്‍ഥനയ്ക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെ വിസ്മയം ലോകത്തിന് പ്രദാനംചെയ്യാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
യുക്രൈനും ഗാസയും ഉള്‍പ്പെടെയുള്ള സംഘര്‍ഷമേഖലകളില്‍ സമാധാനം പുലരട്ടേയെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ സംഭവ വികാസങ്ങളില്‍ അതിയായ ദുഃഖമുണ്ടെന്നും യുക്രൈനില്‍ യഥാര്‍ഥത്തില്‍ സമാധാനം പുലരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. യുദ്ധം ഒരിക്കലും സംഭവിക്കാതിരിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച പല രാജ്യങ്ങളിലും മാതൃദിനം ആഘോഷിക്കുന്നതിനെ അനുസ്മരിച്ച മാര്‍പാപ്പ, സ്വര്‍ഗത്തിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ അമ്മമാര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു.
Leave a Reply