ശാലിനി ലെജു
തീരേ മനസ്സില്ലാ മനസ്സോടെ പതിനേഴാം വയസ്സിൽ ഇത്തിരി വെല്യ പിച്ച വെച്ചു ഞാൻ നഴ്സിംഗ് എന്ന മഹാ ലോകത്തേയ്ക്ക് കടന്നു. അന്നത്തെ ഒരു പതിനേഴു വയസ്സുകാരിയുടെ മനസ്സിൽ ചിറകടിച്ചിരുന്ന സ്വപ്നങ്ങൾ വർണാഭമായ കോളേജ് ദിനങ്ങൾ ആയിരുന്നു; എന്നിരിക്കെ ഞാൻ എത്തി ചേർന്നത് തികച്ചും അച്ചടക്ക പൂർണമായ സിസ്റ്റേഴ്സ് നടത്തുന്ന ഏറ്റവും മികച്ചതെന്നു അറിയപ്പെടുന്ന ഒരു സ്ഥാപനത്തിൽ.
സ്വയമേ ഒരു സംഭവം എന്ന് വിചാരിച്ചു നടന്നിരുന്ന ഞാൻ എങ്ങനെ ഒരു നേഴ്സ് ആകും.. ഈ ചിന്ത എന്നെ വീണ്ടും വീണ്ടും അലട്ടി കൊണ്ടേ ഇരുന്നു.
ഞാൻ അവിടെ ചിട്ട വട്ടങ്ങളിൽ താരതമ്യേന ഒരു നല്ല കുട്ടിയായി ഒതുങ്ങി ചെറിയ കുരുത്തക്കേടുകളുമായി ജീവിച്ചു തുടങ്ങി. എങ്കിലും ദിവസങ്ങൾ കഴിയും തോറും ഉള്ളിൽ എന്തൊക്കെയോ ചേരായ്ക ചിന്തകൾ എന്നെ വളരെ അലട്ടി..
അങ്ങനെ പല തവണ പെട്ടി ഒക്കെ പായ്ക്ക് ചെയ്തു.. തിരികെ പോയാലോ എന്ന ചിന്തകൾ.. ഒരു ദിവസം കുറച്ചു ധൈര്യം ഒക്കെ സംഭരിച്ചു ഒരു ഒറ്റ പോക്ക്.. ഗബ്രിയേലമ്മയുടെ ഓഫീസിലേയ്ക്ക്..( പ്രിൻസിപ്പൽ സിസ്റ്റർ ആണ് )
“സാരമില്ല.. കുട്ടി പഠിത്തം മതിയാക്കിക്കോളു, പറ്റില്ലെങ്കിൽ ഇപ്പോ എന്താ ചെയ്ക”എന്ന ഉത്തരം പ്രതീക്ഷിച്ചു നിന്ന എനിക്കിട്ടു ഒരു ഒറ്റ ആട്ടായിരുന്നു
“കേറിപ്പോ കൊച്ചേ, റൂമിലേക്ക്…”
ഒരു കണ്ണുരുട്ട് മാത്രം.
ഗബ്രിയേലമ്മയുടെ കണ്ണിലൂടെ
തീ പാറി എന്റെ ഹൃദയത്തിൽ വാളായി ആഞ്ഞിറങ്ങി.
ഒന്നും ഓർത്തില്ല,പെട്ടി എടുത്തു, ഒറ്റ ഒരു ഓട്ടം.
പറക്കുന്നതുപോലെ നേരെ റൂമിലേയ്ക്ക്.
പിന്നെ…കൊറേ നേരം ഒറ്റയ്ക്കിരുന്നു കരഞ്ഞു. എന്നെ ആശ്വസിപ്പിക്കാൻ സിസ്റ്റർ ഇടപാട് ചെയ്ത സിനി മിസ്സിന്റെ രണ്ടര മണിക്കൂറിനുള്ള
നീളുന്ന ഉപദേശ പ്രസംഗം, എന്റെ മനസ്സിന്റെ ഇടിവുകളിൽ മിന്നാമിന്നികളായി പറന്നു
പഠിച്ചു തീർന്നാൽ ഉടൻ അമേരിക്കയിൽ പോകാം,
അല്ലെങ്കിൽ യുകെ.
ഈ ചക്കര വർത്തമാനങ്ങൾക്കിടയിൽ ആ
പതിനേഴുകാരിയുടെ ഹൃദയത്തിൽ
ഒരിക്കൽ പൂവിട്ട സ്വപ്നങ്ങൾ
അടിയറവിട്ട് വീണു.
ഒരായിരം കണ്ണീരും, ഒറ്റ ചിരിയും
മൂടിക്കെട്ടിയ ആ ദിവസം.
പിന്നീടങ്ങോട്ട് ഞാൻ എന്റെ വിധിയെ അങ്ങ് വാരി പുണർന്നു. ഒന്നിന് പിന്നാലെ ഒന്നായി theory class/ clinical posting കളുമൊക്കെ കാലാവസ്ഥ മാറും പോലെ മാറി മറിഞ്ഞു വന്നു.
Medical Surgical minor OT il Leg wound excision kandu തലകറങ്ങി വീണതു, വീണ്ടും എന്നെ നേഴ്സിംഗ് പടി ഇറങ്ങാൻ നിർബന്ധിച്ചു.
എങ്കിലും ഞാൻ പിന്മാറാതെ സധൈര്യം മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു.
തീർത്താൽ തീരാത്ത അസൈൻ്റ്മെന്റുകൾ, health educations, care plans, care study, study leave, class tests, exams, practicals, presentations, viva,community posting, mental health posting, എന്ന് വേണ്ട..
ഉറ്റക്കൂട്ടുകാരിയുമായി ചേർന്ന് റോസമ്മയെ (Sr Rose) ഈ അവസരത്തിൽ ഓർക്കാതിരിക്കാൻ വയ്യ.. ഞങ്ങളുടെ warden ആയിരുന്നു)പറ്റിച്ചും വെട്ടിച്ചും ഒക്കെ ചെയ്തു കൂട്ടിയ കുസൃതികൾ…. ഞാൻ എന്റെ നേഴ്സിംഗ് ലോകത്തെ പയ്യേ പയ്യേ സ്നേഹിച്ചു കൊണ്ടേ ഇരുന്നു..
എങ്കിലും…കാലങ്ങളായിട്ടെല്ലാം കിനാവുപോലെ തോന്നിയ ആ നീല യൂണിഫോം
ഒരു ദിവസം ഞാനേല്ക്കുമ്പോള്, മുഴുവൻ മനസ്സും പടർന്നുപോയി,
പുതിയൊരു തെളിച്ചമുണ്ടായി.
ആ തുടക്കം വെറുമൊരു വേദനയായി തോന്നിയിരുന്നെങ്കിലും,
കാലം കടന്നപ്പോൾ
ഒരു കണ്ണീരിന്റെ അർത്ഥം മനസ്സിലാക്കാൻ സാധിച്ചു..
ഒരു ഹൃദയത്തിന്റെ ഇടിവ് കേട്ടപ്പോൾ..
ഞാനൊരു നേഴ്സാകുന്നു എന്ന സത്യത്തിൽ
എന്റെ അഭിമാനം അലയടിച്ചു.
നേഴ്സിംഗ് ദിനങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ,
വേദനയുടെ ഇഴയിൽ കൂടിച്ചേർന്ന
ദിവസങ്ങൾക്കൊപ്പമാണ് ഞാൻ ജീവിച്ചത്.
മിഴികളിൽ ഉറക്കം തുള്ളിയിട്ടും,
മനസ്സിൽ തീരാത്ത ഓർമ്മകളോടെ,
ഒരു കണ്ണീരുണ്ടെങ്കിൽ അതിനെ ആർദ്രമാകാൻ
നമ്മുടെ കൈകളുണ്ട് – സ്പർശം കൊണ്ട് ആശ്വാസം നൽകാൻ നമ്മൾ കൂടെ ഉണ്ട്- എന്നുള്ള തിരിച്ചറിവിൽ വലുതല്ല മറ്റൊന്നും.
നേഴ്സിംഗ് ഒരു ജോലി മാത്രം അല്ല എന്ന തിരിച്ചറിവ്.. ഒരു Injection കിട്ടുമ്പോൾ വേദനയാൽ ഒച്ച വെയ്ക്കുന്നവരുടെ മുന്നിൽ… പുഞ്ചിരിയോടെ ഒരു പകർച്ച പനിയെ നോക്കുന്നവരുടെ നേരിടുന്നവരുടെ രൂപം നേഴ്സ് എന്ന് തന്നെ ആണ്. അവൻ ആശ്വസിക്കുമ്പോ, ഞങ്ങൾക്കുള്ളിൽ ഒരു വിജയം –
അറിവിന്റെതല്ല, കരുണയുടെതായ ഒരു വിജയം.
“നന്ദി ” എന്ന് പറഞ്ഞു ഒരു രോഗി അകലുമ്പോൾ ഒരു വലിയ സമ്മാനം പോലെ അത് നടന്നു അടുക്കുന്നതു നമ്മുടെ ഹൃദയത്തിലേക്കു തന്നെ അല്ലെ.
Shift കഴിഞ്ഞ് പുറത്തേക്ക് നടക്കുമ്പോഴും,
പുറത്ത് വെളിച്ചം കറുത്താലും – ഉള്ളിലേത് തീർന്നിട്ടില്ല… പൂർണപ്രകാശത്തോടെ ചിരിക്കാൻ ഇങ്ങനെ ആർക്കു കഴിയും?
പേശി വേദനകളുടെ നടുവിൽ,
ചെറിയൊരു മന്ദഹാസം കാണുമ്പോള്
എന്തേ ഈ ജോലി എന്നെ പകൽ പോലെ കീഴടക്കുന്നു?എന്ന് പലതവണ ചിന്തിച്ചു പോയിട്ടുണ്ട്.
പറഞ്ഞു വന്നത്..ഒടുവിൽ ഞാൻ നേഴ്സിംഗ് ഇഷ്ടപ്പെട്ടു.
അതൊരു ജോലിയല്ല,
ഒരു തിരിച്ചറിയലാണ്.
ഞാനെന്റെ സ്വന്തമായ വേദനകളെ മറികടന്ന്
മറ്റുള്ളവരുടെ വേദനയിൽ സുഗന്ധം തീർക്കാൻ പഠിച്ച സ്നേഹത്തിന്റെ കരുണയുടെ സ്വാന്തനത്തിന്റെ തിരിച്ചറിവ്…
പാതി ഉറക്കത്തിൽ കണ്ണ് തുറന്ന്,
ഒരു ശബ്ദം കേട്ട് ഓടിയ രാവുകൾ,
തണുത്ത കൈകൾ പിടിച്ച് ജീവൻ വിളിച്ചു
കാത്തിരിക്കുന്ന നിമിഷങ്ങൾ…
കൈ വിട്ടു അവസാനിച്ചു പോയ ജീവനെ ഏറെ ബഹുമാനത്തോടെ അവസാന യാത്രയ്ക്ക് ഒരുക്കിയ മുഹൂർത്തങ്ങൾ.
ഒരു അമ്മയുടെ കരച്ചിലിലും,
ഒരു മുത്തശ്ശിയുടെ വിങ്ങലിലും
ഒരു കുഞ്ഞിന്റെ നിസ്സഹായതയിലും,
ഞാൻ എന്നെ മറന്നു മുന്നേറി.
ഉള്ളിലടക്കിയ നൊമ്പരങ്ങൾ ആയി നിൽക്കുന്ന അച്ഛൻ..
ചേർത്തോന്നണച്ചു ആശ്വാസമാകാൻ കഴിഞ്ഞെങ്കിൽ..
ആ വേദനകൾ എന്നിൽ ഒരു കനിവിന്റെ ഭാഷയായി വളർന്നെങ്കിൽ..
നിനക്ക് നിന്നെ സധൈര്യം വിളിക്കാം.
Yes.. You are a true nurse..
ഒരുനാൾ പോലും ആരും കാണാത്ത
ഉളളിലെ പൊരുത്തക്കേടുകൾ,
അവരെ നോക്കുമ്പോൾ ഞാൻ മറന്നുപോയി.
ഇത്രയൊക്കെ മതി ഒരു nurse ലൈഫിന്റെ അർഥം പൂർണമാകാൻ.
ഇന്ന്…
ആ നിമിഷങ്ങൾ തന്നെ എന്നെ നിർമിച്ചു.
അവ തന്നെയാണ് എന്നെ ഇന്ന് തല ഉയർത്തി
“ഞാൻ ഒരു നല്ല നേഴ്സാണ്”
എന്ന് അഭിമാനത്തോടെ പറയാൻ ഇടയാക്കിയത്. അത് ഒരു വെറും വാക്കിന്റെ അഹങ്കാരമല്ല. ജീവിതം പഠിപ്പിച്ച ഹൃദയാനുഭവം ആണ്.
“It’s not written with medicine or ink,
But with care that listens and compassion that thinks.
Not in words shouted or loud commands,
But in quiet touches and steady hands”
ഓരോ നേഴ്സുമാർക്കും പറയാൻ ഒരായിരം കഥകൾ കാണും. ഒരു അവസരം ലഭിച്ചപ്പോൾ എന്റെ മാലാഖ ജീവിതത്തിന്റെ ഒരു ഏടു നിങ്ങൾക്കായി കുറിച്ച് എന്നു മാത്രം. എന്നെ give up ചെയ്യാൻ സഹായിക്കാതിരുന്ന എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.
ശാലിനി ലെജു: സാലിസ്ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ ബാൻഡ് 6 നേഴ്സായി ജോലി ചെയ്യുന്നു. ഭർത്താവ് ലെജു സ്കറിയ. മക്കൾ : ജുവൽ ലെജു, ജോഷ് ലെജു.
Leave a Reply