ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂ കാസിലിൽ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകൾ മരണമടഞ്ഞു. മാത്യു വർഗീസ് ഇല്ലിക്കലിന്റെയും ജോമോൾ മാത്യുവിന്റെയും മകളായ ജോന എൽസ മാത്യുവാണ് 14 -ാം വയസ്സിൽ മരണമടഞ്ഞത്. എറണാകുളം ജില്ലയിലെ പിറവം സ്വദേശികളാണ് ജോനയുടെ മാതാപിതാക്കൾ.
കഴിഞ്ഞ കുറെ നാളുകളായി ലുക്കീമിയ ബാധിതയായി ചികിത്സയിൽ ആയിരുന്നു ജോന . ന്യൂ കാസില്‍ റോയല്‍ വിക്ടോറിയ ഇന്‍ഫിര്‍മറി ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. എറിക് എൽദോ മാത്യു ആണ് സഹോദരൻ.
ബെഡ്ലിങ്ടൺ സെന്റ് ബെനറ്റ് കാത്തലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു ജോന. 2022ലാണ് ജോനയുടെ അമ്മയും നേഴ്സുമായ ജോമോൾ മാത്യു യുകെയിൽ എത്തിയത്. പിന്നീട് കുടുംബവും യുകെയിലേക്ക് വരുകയായിരുന്നു .
ജോനയുടെ മൃതസംസ്കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബം താൽപര്യപ്പെടുന്നത്. പിറവം രാജാധി രാജ യാക്കോബായ സുറിയാനി പള്ളിയാണ് ജോനയുടെ മാതാപിതാക്കളുടെ മാതൃ ഇടവക. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ജോന എല്‍സ മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply