ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെഴ്‌സിസൈഡിലെ ഹ്യൂട്ടണിലെ ടോബ്രൂക്ക് റോഡിൽ രണ്ട് പേരെ കുത്തി പരിക്കേൽപിച്ചെന്ന് സംശയിക്കുന്ന ആളെ പോലീസ് വെടിവച്ചു. ബ്ലൂബെൽ എസ്റ്റേറ്റിന് സമീപം വൈകുന്നേരം 4:30 ഓടെ ഒരു പുരുഷനും സ്ത്രീയും ആക്രമിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പ്രതിയെ വെടിവച്ചത്. വെടിവച്ചതിന് പിന്നാലെ ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുത്തേറ്റ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില നില ഗുരുതരമാണെങ്കിലും പേടിക്കേണ്ടതില്ലെന്നാണ് അധികൃതർ അറിയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആക്രമണത്തിന് പിന്നാലെ ഫോറൻസിക് സംഘം സംഭവസ്ഥലത്ത് അന്വേഷണം നടത്തി വരികയാണ്. ആക്രമണം തീർത്തും “ഒറ്റപ്പെട്ട സംഭവം” ആണെന്നും, ഇതിൽ മറ്റ് പ്രതികളുടെ ഇടപെടൽ ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും മെഴ്‌സിസൈഡ് പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.

പോലീസ് വെടിവയ്പ്പിനെ കുറിച്ച് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (IOPC)-നെ അറിയിച്ചിട്ടുണ്ട്. ഇതിൻെറ തുടർ നടപടിയായി ഐ‌ഒ‌പി‌സി ഇപ്പോൾ സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് പോൾ സ്‌പൈറ്റ് പറഞ്ഞു. സമൂഹ സുരക്ഷയോടുള്ള മെഴ്‌സിസൈഡ് പോലീസിന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്വേഷണത്തിലുടനീളം ഐ‌ഒ‌പി‌സിയുമായി സേന പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.