കുടുംബശ്രീക്ക് കീഴില്‍ കേരളത്തില്‍ സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് അവസരം. നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ (NRLM) പദ്ധതിക്ക് കീഴില്‍ ഫിനാന്‍സ് മാനേജര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

താല്‍പര്യമുള്ളവര്‍ മെയ് 28ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

കുടുംബശ്രീ സംസ്ഥാന മിഷന്‍, എന്‍ആര്‍എല്‍എം പദ്ധതിയില്‍ ഫിനാന്‍സ് മാനേജര്‍ റിക്രൂട്ട്‌മെന്റ്. 2026 മാര്‍ച്ച്‌ 31 വരെയാണ് കരാര്‍ കാലാവധി. തിരുവനന്തപുരം ജില്ലയിലാണ് നിയമനം നടക്കുക.

പരമാവധി 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 30.01.1985ന് ശേഷം ജനിച്ചവരായിരിക്കണം.

സിഎ/ സിഎ ഇന്റര്‍മീഡിയേറ്റ്/ എംകോം എന്നിവയില്‍ ഏതെങ്കിലും യോഗ്യത വേണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടാലി സോഫ്റ്റ് വെയറില്‍ പരിജ്ഞാനം ആവശ്യമാണ്.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍/ പ്രോജക്ടുകള്‍, അല്ലെങ്കില്‍ കുടുംബശ്രീയില്‍ അക്കൗണ്ടന്റായി കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.

എല്ലാ ഉദ്യോഗാര്‍ഥികളും 500 രൂപ അപേക്ഷ ഫീസായി നല്‍കണം. ഓണ്‍ലൈനായി അടയ്ക്കണം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നോട്ടിഫിക്കേഷനില്‍ നിന്ന് എന്‍ആര്‍എല്‍എം വിജ്ഞാപനം കാണുക. ശേഷം അപ്ലൈ ഓണ്‍ലൈന്‍ ബട്ടണ്‍ തിരഞ്ഞെടുത്ത് നേരിട്ട് അപേക്ഷിക്കാം.