യുകെയിൽ ചെസ്റ്റർ ഫീൽഡ് ആസ്ഥാനമായി സാമൂഹിക കലാ സംഘടനയായ സി. എം. സി. സി യുടെ 2025-26 ലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ഭാരവാഹികളെ കഴിഞ്ഞ ദിവസം പൊതുയോഗം ചേർന്ന് തിരഞ്ഞെടുത്തു. സമൂഹത്തിന്റെ നന്മക്കു വേണ്ടിയും, കലാസാംസ്കാരിക രംഗത്തെ മികവുറ്റ പ്രവർത്തങ്ങൾ കൊണ്ട് സാധാരണക്കാരുടെ ഒരു സ്നേഹകൂട്ടായ്മയായി ഇതിനോടകം തന്നെ സി. എം. സി. സി മാറികഴിഞ്ഞു.
പുതിയ പ്രസിഡന്റ് ആയി ഷൈൻ മാത്യുവും, ജനറൽ സെക്രട്ടറിയായി സന്തോഷ് പി ജോർജും, എക്സിക്യൂട്ടീവ് കോ കോർഡിനേറ്റർ സ്റ്റാൻലി ജോസഫ്, വൈസ് പ്രസിഡന്റ്ഷിജോ സെബാസ്റ്റ്യൻ, ആർട്സ് സെക്രട്ടറി ആൻസി ആന്റണി തുടങ്ങി പതിനാറു പേരടങ്ങുന്ന നേതൃത്വനിരയെ സി. എം. സി. സി യുടെ പ്രവർത്തനം കാര്യഷമമാക്കുവാൻ തെരഞ്ഞെടുത്തു. പുതിയ അംഗങ്ങൾക്ക് എല്ലാവിധ ആശംസകൾ നേരുന്നു.
കഴിഞ്ഞ സി. എം. സി. സി ഈസ്റ്റെർ, വിഷു പരിപാടി യിൽ നിന്നും ചില പ്രസ ക്ത ഭാഗങ്ങൾ.
Leave a Reply