ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും ഭാര്യ കാരി ജോൺസനും ഒരു പെൺകുട്ടി പിറന്നു. ഇത് അവരുടെ നാലാമത്തെ കുട്ടിയാണ്. ദമ്പതികൾ പങ്കിട്ട ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ തന്റെ മകൾ പോപ്പി എലിസ ജോസഫിൻ ജോൺസന്റെ ചിത്രം പങ്കുവെച്ചു.
മെയ് 21 – നാണ് തങ്ങൾക്ക് കുഞ്ഞു ജനിച്ചതെന്നും അവളെ ലോകത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും ദമ്പതികൾ സമൂഹമാധ്യമത്തിൽ കുറിച്ചു. 2021 മെയ് മാസത്തിൽ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ വിവാഹിതരായ ഈ ദമ്പതികൾക്ക് വിൽഫ്രഡ്, റോമി, ഫ്രാങ്ക് എന്നീ മൂന്ന് കുട്ടികളുണ്ട്. കോവിഡ്-19 പ്രതിസന്ധിയുടെ ആദ്യ മാസങ്ങളിൽ 2020 ഏപ്രിലിൽ ആണ് ദമ്പതികൾക്ക് ആദ്യത്തെ കുട്ടി വിൽഫ്രഡ് ജനിച്ചത്. 60 കാരനായ ജോൺസണിന് മുൻ ഭാര്യയും അഭിഭാഷകയുമായ മറീന വീലറിൽ നാല് കുട്ടികളും, ആർട്ട് കൺസൾട്ടന്റായ ഹെലൻ മക്കിന്റൈറുമായുള്ള ബന്ധത്തിന്റെ ഫലമായി 2009 ൽ ജനിച്ച ഒരു കുട്ടിയുമുണ്ട്. തെരേസ മേയ്ക്ക് ശേഷം, ജോൺസൺ 2019 ജൂലൈ മുതൽ 2022 സെപ്റ്റംബറിൽ രാജിവയ്ക്കുന്നതുവരെ പ്രധാനമന്ത്രിയായിരുന്നു.
Leave a Reply