നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. ഷൗക്കത്തിന്റെ പേര് മാത്രമാണ് കെപിസിസി ഹൈക്കമാന്‍ഡിന് കൈമാറിയത്. ഡിസിസി പ്രസിഡന്റ് വി എസ് ജോയി സ്ഥാനാര്‍ഥിയായേക്കുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയിരുന്നു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഷൗക്കത്തിനെ പിവി അന്‍വറും പിന്തുണയ്ക്കും. ജോയിയോട് തനിക്ക് പ്രത്യേക താല്‍പ്പര്യമില്ലെന്ന് അന്‍വര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഷൗക്കത്തിനോട് താല്‍പ്പര്യക്കുറവില്ലെന്നും പറഞ്ഞു. ഇതും ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നതിന് വ്യക്തമായ സൂചനയുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണിത്. ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്‌നമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്.

യുഡിഎഫ് സ്ഥാനാര്‍ഥിയെ തിങ്കളാഴ്ച ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും. ആര്യാടന്‍ ഷൗക്കത്തിന് നറുക്കുവീണേക്കും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശം കെപിസിസി ഹൈക്കമാന്‍ഡിന് മുന്നില്‍വച്ചു. ജോയിയുമായും ഷൗക്കത്തുമായി പലതവണ ചര്‍ച്ചചെയ്താണ് അന്തിമ തീരുമാനം എഐസിസിയെ അറിയിച്ചത്. മുസ്ലിംലീഗ് ഉള്‍പ്പെടെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചയുടെ ഭാഗമായി. വി.എസ്. ജോയ് സ്ഥാനാര്‍ഥിയാവട്ടെ എന്നായിരുന്നു മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ സ്വീകരിച്ചിരുന്ന നിലപാട്. അവസാനം ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പി.വി. അന്‍വറിനുണ്ടായ എതിര്‍പ്പുകൂടി പരിഹരിച്ചു. അതിന് ശേഷമാണ് ഏക പേര് ഹൈക്കമാണ്ടിന് നല്‍കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേ സമയം ഒരാഴ്ച്ചയ്ക്കകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് എല്‍ഡിഎഫ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയുണ്ടാകില്ലെന്നാണ് സൂചന. നിലമ്പൂരില്‍ പണവും അധ്വാനവും പാഴാക്കേണ്ടെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായം. ക്രിസ്ത്യന്‍ സമൂഹത്തിന് പ്രാതിനിധ്യമില്ലെങ്കില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനം സാധ്യതയുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് പറഞ്ഞിരുന്നു. ജൂണ്‍ 19-നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

രാഷ്ട്രീയവിലയിരുത്തലാകില്ല നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്നാണ് ബിജെപി വിലയിരുത്തല്‍. 2021-ലെ തിരഞ്ഞെടുപ്പില്‍ പി.വി. അന്‍വറിന്റെ ഭൂരിപക്ഷം 2700 വോട്ടായിരുന്നു. ബിജെപി സ്ഥാനാര്‍ഥി ടി.കെ. അശോക്കുമാര്‍ നേടിയത് 8595 വോട്ടും (4.96 ശതമാനം). മത്സരിക്കേണ്ടെന്ന പൊതു അഭിപ്രായത്തിന് മുന്‍തൂക്കമുണ്ടെന്നാണ് സൂചന. യുഡിഎഫില്‍നിന്ന് അന്‍വറിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തതാണ് ഈ മണ്ഡലം. അതേ അന്‍വര്‍ കൂറൂമാറി വെല്ലുവിളിച്ചുനില്‍ക്കുമ്പോള്‍ എത്രതന്നെ തള്ളിപ്പറഞ്ഞാലും ഇടതുപക്ഷത്തിന് ഭീഷണിയാണ്.