ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് രോഗം നിർണ്ണയിക്കാൻ വൈകിയതിനെ തുടർന്ന് വോയ്സ് ബോക്സ് നീക്കം ചെയ്യേണ്ടി വന്ന് സ്റ്റിർലിംഗിനടുത്തുള്ള അലോവയിൽ നിന്നുള്ള 68കാരനായ സ്റ്റീവ് ബാർട്ടൺ. റിട്ടയേർഡ് എഞ്ചിനീയർ ആയ അദ്ദേഹത്തിൻെറ തൊണ്ടയിലെ ക്യാൻസർ എൻഎച്ച്എസ് ചികിത്സാ പിഴവ് മൂലം കണ്ടെത്താത്തതിനെ തുടർന്നായിരുന്നു വോയിസ് ബോക്സ് നീക്കം ചെയേണ്ടതായി വന്നത്. തനിക്ക് ശ്വാസം എടുക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ആവർത്തിച്ച് പരാതിപ്പെട്ടിട്ടും, അദ്ദേഹത്തിന്റെ ലക്ഷണങ്ങളെ ഡോക്ടർമാർ സൈനസ് പ്രശ്നങ്ങളോ അല്ലെങ്കിൽ റിഫ്ലക്സ് എന്നും പറഞ്ഞ് തള്ളി കളയുകയായിരുന്നു.
68കാരനായ സ്റ്റീവ് ബാർട്ടൻെറ ജീവിതം, എൻഎച്ച്എസിൻെറ ചികിത്സാ പിഴവുകൾ ചൂണ്ടിക്കാട്ടുന്നു. ഒരു സ്വകാര്യ കൺസൾട്ടന്റിനെ കാണുമ്പോഴാണ് രോഗം കണ്ടെത്താൻ ആയത്. എന്നാൽ അപ്പോഴേക്കും ശ്വാസനാളത്തിൽ ഒരു വലിയ ട്യൂമർ വളർന്ന് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ തൊണ്ടയുടെ ഒരു ഭാഗം നീക്കം ചെയ്യുകയും ഒരു പ്രോസ്തെറ്റിക് വോയ്സ് ബോക്സ് ഘടിപ്പിക്കുകയും ചെയ്യേണ്ടി വന്നു. കഴുത്തിലെ ദ്വാരത്തിൽ വെള്ളം കയറുന്നതിന്റെ അപകടസാധ്യത കാരണം സഹായമില്ലാതെ ജോലി ചെയ്യാനോ കുളിക്കാനോ സ്റ്റീവ് ബാർട്ടണ് ഇപ്പോൾ കഴിയില്ല. ഇത്തരത്തിൽ എൻഎച്ച്എസിൻെറ ക്ലിനിക്കൽ നെഗ്ലിഗൻസിന് ഇരയായ ആയിരക്കണക്കിന് ബ്രിട്ടീഷ് രോഗികളിൽ ഒരാൾ മാത്രമാണ് സ്റ്റീവ് ബാർട്ടൺ.
എൻഎച്ച്എസ് സ്കോ ട്ട് ലൻഡിൽ നിലവിൽ പ്രതിവർഷം 14,000 ത്തോളം ക്ലിനിക്കൽ നെഗ്ലിഗൻസ് കേസുകൾ ആണ് റിപ്പോർട്ട് ചെയുന്നത്. ഇംഗ്ലണ്ടിൽ, 2024 ന് മുമ്പ് ഫയൽ ചെയ്ത മെഡിക്കൽ അശ്രദ്ധ കേസുകൾ തീർപ്പാക്കുന്നതിനായി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ മാറ്റിവച്ചിരിക്കുന്നത് 58.2 ബില്യൺ പൗണ്ടാണ്. മെഡിക്കൽ ആൻഡ് ഡെന്റൽ ഡിഫൻസ് യൂണിയൻ സ്കോട്ട് ലൻഡ് (MDDUS) ഔദ്യോഗികമായി തെറ്റ് അംഗീകരിച്ചിട്ടില്ലെങ്കിലും രോഗിയുമായി സാമ്പത്തികമായി ഒത്തുതീർപ്പിന് അവർ സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിൽ എൻഎച്ച്എസിൻെറ ചികിത്സാ പിഴവ് മൂലം ജീവിതം താറുമാറായ ഒരാൾ മാത്രമാണ് സ്റ്റീവ് ബാർട്ടൺ എന്നുള്ളത് ചികിത്സാ രീതികളിൽ എൻഎച്ച്എസ് എത്രമാത്രം മുൻപോട്ട് പോകാനുണ്ട് എന്നുള്ളതിന്റെ ഒരു ഓർമ്മപ്പെടുത്തലാണ്.
Leave a Reply