ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഞായറാഴ്ച ഒരു വിമാനത്തിനു തീ പിടിച്ചതിനെ തുടർന്ന് ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി അറിയിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിയോടു കൂടിയാണ് വിമാനത്തിന് തീപിടിച്ചത് . തിങ്കളാഴ്ച യാത്ര ചെയ്യേണ്ട യാത്രക്കാർ അവരുടെ എയർലൈനുമായി ബന്ധപ്പെടണമെന്ന് സൗത്ത് എൻഡ് വിമാനത്താവളം അറിയിച്ചു. എത്രപേർ അപകടത്തിൽ പെട്ടത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ തങ്ങളുടെ SUZ1 വിമാനം ഒരു അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് ഡച്ച് കമ്പനിയായ സ്യൂഷ് ഏവിയേഷൻ സ്ഥിരീകരിച്ചു. അപകടം നടന്നയുടനെ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസും എസെക്സ് കൗണ്ടി ഫയർ ആൻഡ് റെസ്ക്യൂ സർവീസും സംഭവസ്ഥലത്ത് എത്തി. വിമാനം ഞായറാഴ്ച ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിൽ നിന്ന് ക്രൊയേഷ്യയിലേക്ക് പോകുന്ന വഴിയാണ് സൗത്ത് എൻഡിൽ ഇറങ്ങിയത്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഫ്ലൈറ്റ്-ട്രാക്കിംഗ് സർവീസായ ഫ്ലൈറ്റ്റാഡാർ 24 അനുസരിച്ച് വിമാനം ഉച്ചകഴിഞ്ഞ് 3.48 ന് പറന്നുയർന്ന് നെതർലാൻഡ്‌സിലെ ഒരു നഗരമായ ലെലിസ്റ്റാഡിലേക്ക് പോകുകയായിരുന്നു.