ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാഹനങ്ങൾ മേടിക്കുന്നതിനുള്ള ഉയർന്ന ചിലവാണ് മിക്കവരെയും ഇലക്ട്രിക് വാഹന വിപണിയിൽ നിന്ന് പിൻവലിക്കുന്നത്. യുകെയിലെ അവസ്ഥയും വ്യത്യസ്തമല്ല. എന്നാൽ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹന വിപണിയിൽ കൂടുതൽ പേർ പ്രവേശിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഇലക്ട്രിക് വാഹന വിപണിയിൽ വാഹനങ്ങൾക്ക് വില കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇവിയുടെ വില കുറയ്ക്കുന്നതിന് സർക്കാർ ഡ്രൈവർമാർക്ക് ആയിരക്കണക്കിന് പൗണ്ട് ഗ്രാന്റുകൾ വാഗ്ദാനം ചെയ്യുമെന്ന മാധ്യമ റിപ്പോർട്ടുകൾ ഹെയ്ഡി അലക്സാണ്ടറോ ഗതാഗത വകുപ്പോ വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കൗൺസിലുകൾക്ക് 25 പൗണ്ട് ബില്യൺ അനുവദിച്ചുകൊണ്ട് കൂടുതൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കാനുള്ള സർക്കാരിന്റെ നയത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തു. എന്നാൽ കൂടുതൽ കുടുംബങ്ങളെ വിലകൂടിയ ഇലക്ട്രിക് വാഹനങ്ങൾ മേടിക്കാൻ സർക്കാർ നിർബന്ധിക്കുന്നതായുള്ള ആരോപണവും കൺസർവേറ്റീവ് പാർട്ടി ഉന്നയിച്ചിട്ടുണ്ട് .

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത് ആളുകൾക്ക് കൂടുതൽ താങ്ങാനാവുന്നതാക്കുന്നത് എങ്ങനെയെന്ന് ചോദിച്ചപ്പോൾ കൂടുതൽ വ്യക്തമാക്കാൻ മന്ത്രി വിസമ്മതിച്ചു. യുകെയിൽ ഒരു പുതിയ ഇവിയുടെ ശരാശരി വില £22,000 ആണ് . ഇത് ഒരു സാധാരണ പെട്രോൾ കാറിന്റെ വിലയുടെ ഇരട്ടിയാണ്. എന്നിരുന്നാലും ചൈനീസ് ബ്രാൻഡുകൾ നിർമ്മിക്കുന്ന ചില ഇലക്ട്രിക് കാറുകൾ £18,000 വരെ വിലയ്ക്ക് യുകെ വിപണിയിൽ വിൽക്കുന്നുണ്ട് . യുകെ മോട്ടോർ ട്രേഡ് അസോസിയേഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വർഷത്തിന്റെ ആദ്യ പകുതിയിൽ വിറ്റഴിക്കപ്പെട്ട പുതിയ കാറുകളിൽ അഞ്ചിലൊന്ന് ഇലക്ട്രിക് ആയിരുന്നു. എന്നിരുന്നാലും 2030 ൽ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നതിനുള്ള നിരോധനത്തിന് മുമ്പ് പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ കടുത്ത ആശങ്കയുണ്ട്.