ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത്എൻഡ് വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു നേഴ്സും ഉണ്ടായിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ചിലിയൻ വംശജയും ജർമൻ പൗരയുമായ മരിയ ഫെർണാണ്ട റോജാസ് ഒർട്ടിസ് ആണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. മരിയയുടെ വിയോഗവാർത്ത അംഗീകരിക്കാൻ പ്രയാസമുള്ള കാര്യമാണെന്നാണ് ദുരന്തത്തോട് അവരുടെ കുടുംബം പ്രതികരിച്ചത്. വിമാനാപകടത്തിൽ 4 പേർ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ഇന്നലെ പുറത്തു വന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടത്തിൽ മരിച്ച നേഴ്‌സ് മരിയ ഫെർണാണ്ട റോജാസ് ഒർട്ടിസിന്റെ കുടുംബത്തിനായി പണം സ്വരൂപിക്കാൻ സഹായിക്കുന്നതിനായി ഒരു Gofundme പേജ് സജ്ജീകരിച്ചിട്ടുണ്ട്. 7,500 യൂറോ സ്വരൂപിക്കുന്നതിനായാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും ശ്രമിക്കുന്നത്. വിമാന ദുരന്തത്തിൽ രണ്ട് ഡച്ച് പൈലറ്റുമാരും കൊല്ലപ്പെട്ടു. മരിച്ച നേഴ്സായ മരിയ ആ വിമാനത്തിൽ ജോലി ചെയ്യുന്ന ആദ്യ ദിവസമായിരുന്നു ദുരന്തം സംഭവിച്ചത്. മരിച്ച നാലു പേരുടെയും പേരുകൾ ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ട്രാൻസ്പോർട്ട് സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ X-ലെ ഒരു പോസ്റ്റിൽ അപകടത്തിൽ മരണമടഞ്ഞ എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം മെഡിക്കൽ ഇവാക്കുവേഷനു വേണ്ടി ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.