ന്യൂസ് ഡെസ്ക്, മലയാളം യുകെ

സോമർ സെറ്റിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ഒരു കുട്ടി കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടം നടന്ന ഉടനെ തന്നെ എമർജൻസി സർവീസുകൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. പഠന യാത്രയുടെ ഭാഗമായി മൃഗശാല സന്ദർശിച്ച് മടങ്ങിയ മൈൻഹെഡിൻ്റെ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബസ് ഏകദേശം 20 അടി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് യാത്രക്കാരെ പുറത്തെടുക്കാൻ അഗ്നിശമന സേനാംഗങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടി വന്നതായി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പോലീസ്, ഫയർ സർവീസ്, ആംബുലൻസ് സർവീസ് എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത പത്രസമ്മേളനത്തിൽ അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 20 ഓളം ആംബുലൻസുകൾക്ക് ഒപ്പം മൂന്ന് എയർ ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അപകടത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും സാക്ഷികളോട് മുന്നോട്ട് വരാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അവോൺ ആൻഡ് സോമർസെറ്റ് പോലീസ് പറഞ്ഞു.