ന്യൂസ് ഡെസ്ക്, മലയാളം യുകെ

പൂർണ്ണവളർച്ചയെത്താതെ ജനിക്കുന്ന കുട്ടികൾക്ക് ശൈത്യകാല വൈറസ് ആർഎസ് വിക്ക് എതിരെ പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള നടപടികൾ ആരംഭിച്ചു. ആയിരക്കണക്കിന് ഇത്തരം ശിശുക്കൾക്ക് ഇത് പ്രയോജനപ്പെടുമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്നതാണ് ആർഎസ് വി വൈറസ് . അപകടകരമായ മരണം വരെ സംഭവിച്ചേക്കാവുന്ന വൈറസിൽ നിന്ന് പ്രതിരോധ കുത്തിവെയ്പ്പിന് കുട്ടികളെ സംരക്ഷിക്കാൻ സാധിക്കും.


തണുപ്പ് കൂടുതലുള്ള മാസങ്ങളിൽ പ്രതിരോധ കുത്തിവെയ്പ്പ് കുഞ്ഞുങ്ങൾക്ക് ഒരു സംരക്ഷണ കവചം നൽകുമെന്ന് എൻഎച്ച്എസ് മെഡിക്സ് പറഞ്ഞു. ഗർഭാവസ്ഥയുടെ അവസാനത്തിൽ വാക്സിനേഷൻ വഴി മിക്ക കുഞ്ഞുങ്ങൾക്കും ഈ വൈറസിനെതിരെ സംരക്ഷണം ലഭിക്കുന്നുണ്ട്, എന്നാൽ 32 ആഴ്ചയ്ക്ക് മുമ്പ് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വൈറസ് മൂലമുള്ള ജീവൻ അപകടപ്പെടുത്തുന്ന അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സെപ്റ്റംബർ അവസാനം മുതൽ, യുകെയിലുടനീളമുള്ള 9,000 കുഞ്ഞുങ്ങൾക്കും അപകടസാധ്യതയുള്ള കൊച്ചുകുട്ടികൾക്കും എൻഎച്ച്എസ് വഴി നിർസെവിമാബ് എന്ന മരുന്നിന്റെ ഒരു ഡോസ് നൽകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൂർണ്ണവളർച്ചയെത്താതെ ജനിക്കുന്ന കുട്ടികൾക്ക് ആർഎസ് വി ബാധിച്ച് ആശുപത്രിയിൽ പോകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇവർക്ക് പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തീവ്രപരിചരണം ആവശ്യമായി വരുന്ന സാഹചര്യം 10 മടങ്ങ് കൂടുതലാണ്. യുകെയിൽ എല്ലാ വർഷവും അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 30,000 കുട്ടികൾക്ക് വൈറസ് കാരണം ആശുപത്രി പരിചരണം ആവശ്യമാണ്. ഏകദേശം 30 കുട്ടികളാണ് പ്രതിവർഷം ഈ വൈറസ് മൂലം മരിക്കുന്നത്.