ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരനായ യുവാവ് ക്രൂര മര്‍ദനത്തിന് ഇരയായതായി പരാതി. അഞ്ചംഗ സംഘം ക്രൂരമായി മര്‍ദിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തു. ഗുരുതരമായ പരിക്കേറ്റ ചരണ്‍പ്രീത് സിങ് എന്ന ഇരുപത്തിമൂന്നുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇക്കഴിഞ്ഞ ജൂലൈ 19 നാണ് സംഭവം. കിന്റോര്‍ അവന്യൂവിനടുത്ത് ഭാര്യയോടൊപ്പം ദീപാലങ്കാരങ്ങള്‍ കാണാനെത്തിയപ്പോഴാണ് അഞ്ചംഗ സംഘം യുവാവിനെ ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് അക്രമികള്‍ യുവാവിനെ മര്‍ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ‘ഇന്ത്യക്കാരാ… തുലയൂ’ എന്നത് ഉള്‍പ്പെടെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളും അക്രമികള്‍ നടത്തുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗുരുതരമായ പരിക്കേറ്റ യുവാവിനെ അക്രമികള്‍ റോഡില്‍ ഉപേക്ഷിച്ചു. കാര്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്നും പിന്നീട് വംശീയാധിക്ഷേപമായി മാറുകയായിരുന്നുവെന്നും യുവാവ് പറഞ്ഞതായി 9 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഖത്തെ എല്ലുകള്‍ക്ക് പൊട്ടലും തലച്ചോറിന് ക്ഷതവും സംഭവിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും സൗത്ത് ഓസ്ട്രേലിയ പൊലീസ് അറിയിച്ചു.