ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒരു വശത്ത് ഗാസയിലെ ജനങ്ങളുടെ ദുരിതത്തെ കുറിച്ച് പറയുമ്പോഴും യുകെ സൈനികമായി ഇസ്രായേലിന് പിൻതുണ നൽകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഗാസയ്ക്ക് മുകളിലൂടെ നിരീക്ഷണം നടത്തുന്ന യുകെയുടെ വിമാനങ്ങൾ ഇസ്രയേൽ സൈന്യത്തിന് സഹായം നൽകുന്നതായുള്ള വിമർശനമാണ് ഉയർന്നു വന്നിരിക്കുന്നത് . 2023 ഡിസംബർ മുതൽ ഹമാസ് കൈവശം വച്ചിരിക്കുന്ന ശേഷിക്കുന്ന ബന്ദികളെ കണ്ടെത്തുന്നതിനായി സൈപ്രസിലെ അക്രോതിരി എയർബേസിൽ നിന്ന് RAF ഷാഡോ വിമാനങ്ങൾ പാലസ്തീൻ പ്രദേശത്തിന് മുകളിലൂടെ 600-ലധികം തവണ പറത്തിയതായി സ്പെഷ്യലിസ്റ്റ് ഫ്ലൈറ്റ് ട്രാക്കർമാർ കണക്കാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഗാസയ്ക്ക് മുകളിലൂടെ ചാരവിമാനങ്ങൾ പറത്താനുള്ള തീരുമാനം മുൻ സർക്കാരിനായിരുന്നു. എന്നാൽ ലേബർ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷവും ഇത് തുടർന്നു. ഹമാസ് ബന്ധികളാക്കിയവരെ കണ്ടെത്താനാണ് പ്രധാനമായും നിരീക്ഷണ വിമാനങ്ങൾ ഉപയോഗിക്കുന്നത്. സ്വന്തമായി സങ്കീർണ്ണമായ ഇന്റലിജൻസ് ഓപ്പറേഷനുള്ള രാജ്യമായ ഇസ്രായേലിനെ പിന്തുണച്ച് മുൻ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സാണ് 2023 ഡിസംബറിൽ നിരീക്ഷണ വിമാനങ്ങൾ ആദ്യമായി പ്രഖ്യാപിച്ചത്. 2023 ഒക്ടോബർ മുതൽ എട്ട് ബന്ദികളെ രക്ഷപ്പെടുത്തിയ ഇസ്രായേലിനെ ചാരവിമാനങ്ങൾ എങ്ങനെ സഹായിച്ചു എന്നതിനെ കുറിച്ച് ഒരു വിശദാംശവും പുറത്തുവന്നിട്ടില്ല .