ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ വിൽപന നടത്തുന്ന ശിശുക്കൾക്ക് ഉള്ള ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള കർശനമായ നടപടികൾ സർക്കാർ ആരംഭിച്ചു. മുൻനിര ബ്രാൻഡുകൾ വിൽക്കുന്ന ബേബി ഫുഡുകൾ ഗുണനിലവാരമില്ലാത്തവയാണെന്ന പരാതി വ്യാപകമായി ഉയർന്നു വന്നിരുന്നു. ഇംഗ്ലണ്ടിലെ ബേബി ഫുഡ് നിർമ്മാതാക്കൾക്ക് അവരുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് 18 മാസത്തെ സമയം ആണ് അനുവദിച്ചിരിക്കുന്നത്. ശിശുക്കൾക്കായി മാർക്കറ്റിൽ ലഭിക്കുന്ന ഭക്ഷണങ്ങൾ അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായും പിന്നീട് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും എന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ശിശുക്കൾക്കും കുട്ടികൾക്കുമുള്ള ഭക്ഷണത്തിലെ പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറയ്ക്കണമെന്ന് ആണ് സർക്കാരിന്റെ പുതിയ സ്വമേധയാ ഉള്ള മാർഗ്ഗനിർദ്ദേശത്തിൽ ആവശ്യപ്പെടുന്നത്. ബേബി ഫുഡുകൾ ആരോഗ്യകരമാണെന്ന് തോന്നിപ്പിക്കുന്ന പരസ്യങ്ങളും ലേബലുകളും ഒഴിവാക്കണമെന്ന നിർദ്ദേശവും നൽകപ്പെട്ടിട്ടുണ്ട്. ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി മാർക്കറ്റിൽ ഉള്ള ഭക്ഷണങ്ങൾ സർക്കാരിൻറെ പ്രഖ്യാപിത നയങ്ങൾക്ക് എതിരാണെന്ന അഭിപ്രായം ഔദ്യോഗിക തലത്തിലുണ്ട്. ആറ് മുതൽ 12 മാസം വരെ പ്രായമുള്ള കുട്ടികൾക്ക് ഭക്ഷണത്തിനിടയിൽ ലഘുഭക്ഷണം ആവശ്യമില്ല, പാൽ മാത്രമേ വേണ്ടൂ എന്ന സർക്കാർ ശുപാർശകൾക്ക് വിരുദ്ധമാണ് ഈ പരസ്യങ്ങൾ.


എല്ലാസ് കിച്ചൺ, ഹെയ്ൻസ് തുടങ്ങിയ മുൻനിര ബ്രാൻഡുകൾ പഞ്ചസാര കൂടുതലുള്ളതും പോഷകക്കുറവുള്ളതുമായ ബേബി ഫുഡ് നിർമ്മിക്കുന്നുണ്ടെന്നും അത് ശിശുക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നില്ലെന്നും ഗവേഷകർ കണ്ടെത്തിയതിനെ തുടർന്നാണ് കടുത്ത നടപടിക്ക് സർക്കാർ നടപടി സ്വീകരിച്ചത്. ചോക്ലേറ്റ് ബാറുകളിലും ഐസ്‌ക്രീമിലും ഉപയോഗിക്കുന്നതുപോലുള്ള തെറ്റിദ്ധരിപ്പിക്കുന്ന മാർക്കറ്റിംഗ് അവകാശവാദങ്ങൾ ചില ബ്രാൻഡുകൾ നടത്തുന്നുണ്ടന്ന് ലീഡ്‌സ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ ഏപ്രിലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നുണ്ട് . കുട്ടികളുടെ ഭക്ഷണക്രമത്തിലെ ഉയർന്ന അളവിലുള്ള പഞ്ചസാര, യുകെയിൽ കുട്ടിക്കാലത്തെ അമിതവണ്ണത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ് . ഇത് പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. പ്രൈമറി സ്കൂളിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിലെ 22%-ത്തിലധികം കുട്ടികൾ പൊണ്ണത്തടിയുള്ളവരോ അമിതഭാരമുള്ളവരോ ആണെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ പറയുന്നത്.