ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് ബെൽഫാസ്റ്റിൽ തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവം കടുത്ത ആശങ്കയ്ക്ക് വഴി വെച്ചിരിക്കുകയാണ് . ഇതിനെ തുടർന്ന് വെള്ളിയാഴ്ച കടുത്ത ജാഗ്രതാ നിർദേശം പോലീസിന്റെ ഭാഗത്തുനിന്ന് പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട 30 വയസ്സുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ സംശയാസ്പദമായ രീതിയിൽ ഒട്ടേറെ വസ്തുക്കൾ ആണ് കണ്ടെടുത്തത്. ഇവയിൽ ചിലത് വസ്തുവിൽ നിന്ന് നീക്കം ചെയ്യുകയും കൂടുതൽ ഫോറൻസിക് പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തിട്ടുണ്ട് . ഇതിൽ സ്ഫോടക വസ്തുക്കളും തോക്കുകളും ഉൾപ്പെടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലത്തിന് സമീപം താമസിച്ചിരുന്നവരെ അവരുടെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. ജാഗ്രതാ നിർദ്ദേശം പിൻവലിച്ചതിനെ തുടർന്ന് താമസക്കാർക്ക് അവരുടെ വീടുകളിലേയ്ക്ക് മടങ്ങാൻ അനുവാദം നൽകുകയും പ്രദേശത്തെ റോഡുകൾ വീണ്ടും തുറക്കുകയും ചെയ്തു. 30 വയസ്സുള്ള ഒരാളെ നിരവധി കുറ്റകൃത്യങ്ങളിൽ സംശയിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇപ്പോഴും കസ്റ്റഡിയിലാണെന്നും വടക്കൻ അയർലണ്ടിലെ പോലീസ് സർവീസ് (പിഎസ്എൻഐ) ചീഫ് ഇൻസ്പെക്ടർ പീറ്റ് കണ്ണിംഗ്ഹാം പറഞ്ഞു.