ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലിവർപൂൾ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന മോളിക്കുട്ടി ഫിലിപ്പോസ് നിര്യാതയായി. 64 വയസ്സായിരുന്നു പ്രായം. യുകെയിലേയ്ക്ക് കുടിയേറിയ ആദ്യകാല മലയാളികളിൽ ഉൾപ്പെട്ടതായിരുന്നു മോളികുട്ടിയുടെ കുടുംബം. ലിവർപൂര്‍ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന അവർ വിവിധ സാമൂഹിക സാംസ്കാരിക മേഖലകളിൽ തന്റേതായ സാന്നിധ്യം അറിയിച്ചിരുന്നു. ശവസംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് കുടുംബം അറിയിക്കുന്നതായിരിക്കും.
മോളിക്കുട്ടി ഫിലിപ്പോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply