ചൈന ലോകത്തെ ഞെട്ടിക്കുന്ന വലിയ സൈനിക പരേഡിലൂടെ അവരുടെ കരുത്ത് പ്രദര്‍ശിപ്പിച്ചു. ടിയാനന്മെന് ചത്വരത്തില്‍ നടന്ന പരേഡില്‍ പതിനായിരക്കണക്കിന് സൈനികര്‍, നൂറുകണക്കിന് വിമാനങ്ങളും ഹെലികോപ്റ്ററുകളും, അത്യാധുനിക ആയുധങ്ങളും അവതരിപ്പിച്ചു. ഈ പരേഡിലൂടെ ചൈനയുടെ സൈനിക ശക്തിയും ഭാവിയിലെ ഭൗമരാഷ്ട്രീയ നിലപാടും ലോകത്തിന് വ്യക്തമാക്കിയതായി വിലയിരുത്തപ്പെടുന്നു.
പരേഡില്‍ റഷ്യന്‍ പ്രസിഡന്റ് പുതിന്, ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ തുടങ്ങിയ ഇരുപത്താറോളം രാജ്യങ്ങളുടെ തലവന്മാര് സാക്ഷിയായി. വേദിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മാവോ പ്രഭാഷണം നടത്തുകയും ചെയ്തു . രാജ്യത്തിന്റെ മുന്നേറ്റം ആർക്കും തടയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സമാധാനം, യുദ്ധം, വിജയം, പരാജയം തുടങ്ങിയ എല്ലാ വിഷയങ്ങളിലും ചൈനയെ വലിയ ശക്തിയായി നിലനിര്‍ത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പരേഡില്‍ പുതിയ തരം ആയുധങ്ങളും സാങ്കേതിക സംവിധാനങ്ങളും പ്രദർശിപ്പിച്ചിരുന്നു. ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് ന്യൂക്ലിയര്‍ മിസൈലുകള്‍, ഹൈപ്പര്‍സോണിക് മിസൈലുകള്‍, റോബോര്‍ട്ട് വൂള്‍വ്സ് എന്ന പേരിലുള്ള യുദ്ധ റോബോട്ടുകള്‍ എന്നിവ അവതരിപ്പിച്ചു. ഈ സൈനിക പരേഡിലൂടെ ചൈന അമേരിക്ക ഉൾപ്പെടെയുള്ള എതിരാളികൾക്ക് വ്യക്തമായ സന്ദേശം നൽകാൻ ചൈന ലക്ഷ്യം ഇടുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു.
Leave a Reply