മലയാള സിനിമയായ ലോക ചാപ്റ്റർ 1 ചന്ദ്രയുടെ ബോക്‌സ് ഓഫീസിലെ കുതിപ്പ് തുടരുന്നു. റിലീസിന് 16 ദിവസം പിന്നിട്ടിട്ടും, സിനിമ മികച്ച കളക്ഷൻ സ്വന്തമാക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ (12.09.2025) മാത്രം ഒരു ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം ടിക്കറ്റുകളാണ് വിറ്റുപോയത്. ബുക്ക് മൈ ഷോയുടെ കണക്കുകളാണ് പുറത്തുവന്നത്.

തെലുങ്ക് ചിത്രം മിറൈ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, മലയാള സിനിമകളിൽ ലോക മുന്നിലെത്തിയിട്ടുണ്ട്. പുതുതായി റിലീസ് ചെയ്ത 10 ചിത്രങ്ങളിൽ ഹൃദയപൂർവ്വം മാത്രമാണ് മലയാള സിനിമകളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ കളക്ഷനിൽ ലോക ചന്ദ്ര മുന്നേറിയതാണ് ശ്രദ്ധേയമായത്.

കഴിഞ്ഞ 24 മണിക്കൂറിലെ ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വിൽപ്പന

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

* മിറൈ (D1) – 3,75,000
* ലോക (D16) – 1,97,000
* ഡെമോൺ സ്ലേയർ (D1) – 1,70,000
* ദി കോൺജറിംഗ്: ലാസ്റ്റ് റൈറ്റ്സ് (D8) – 53,000
* കിഷ്കിന്ധാപുരി (D1) – 49,000
* ലിറ്റിൽ ഹാർട്സ് (D8) – 43,000
* മദ്രാസി (D8) – 38,000
* ഹൃദയപൂർവ്വം (D16) – 32,000
* ബാഗി 4 (D8) – 19,000
* പരം സുന്ദരി (D15) – 6,000

സിനിമ റിലീസ് ചെയ്ത് 16 ദിവസം പിന്നിട്ടിട്ടും ലോക ചാപ്റ്റർ 1 ചന്ദ്ര നേടുന്ന ബുക്കിങ് നിരക്ക്, ചിത്രത്തിന് പിന്നിൽ പ്രേക്ഷക പിന്തുണ ഉറപ്പുവരുത്തുന്നതാണ്.