ന്യൂസ് ഡെസ്ക്, മലയാളം യുകെ
അധിനിവേശ വെസ്റ്റ് ബാങ്കിലേക്കുള്ള പാർലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി യാത്ര ചെയ്ത ബ്രിട്ടീഷ് എംപിമാരായ സൈമൺ ഓഫർ, പീറ്റർ പ്രിൻസ്‌ലി എന്നിവർക്ക് ഇസ്രായേലിൽ പ്രവേശനം നിഷേധിച്ചതോടെ രാഷ്ട്രീയ വിവാദം ശക്തമാകുന്നു. പാർലമെന്ററി സംഘത്തിന്റെ ഭാഗമായാണ് അധിനിവേശിത വെസ്റ്റ് ബാങ്ക് സന്ദർശിക്കാൻ അവർ ശ്രമിച്ചത്. ബ്രിട്ടീഷ് ഡിപ്ലോമാറ്റുകളെയും ഇസ്രായേൽ – പാലസ്തീൻ മനുഷ്യാവകാശ സംഘടനകളെയും കാണുക എന്നതായിരുന്നു ഇവരുടെ സന്ദർശനത്തിന്റെ ലക്ഷ്യം. എന്നാൽ ഇസ്രായേൽ അധികൃതരുടെ നടപടി മനുഷ്യാവകാശ പ്രശ്നങ്ങളെ നേരിട്ട് കാണുന്നതിന് തടസ്സമായി.
ഓഫർ (സ്ട്രൗഡ് എംപി, ഹെൽത്ത് അൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ചെയർമാൻ) മുമ്പ് ഒരു ഫുൾ-ടൈം ജിപി ആയിരുന്നു. ബറി സെന്റ് എഡ്മുണ്ട്സ് & സ്റ്റോ മാർക്കറ്റ് എംപി ആയ പ്രിൻസ്‌ലി 30 വർഷത്തെ എൻഎച്ച്എസ് സർജൻ അനുഭവ സമ്പത്തുള്ള ആളാണ് . കഴിഞ്ഞ ഏപ്രിലിലും ലേബർ എംപിമാരായ യുവാൻ യാങ്, അബ്തിസാം മുഹമ്മദ് എന്നിവർക്ക് സമാന അനുഭവം നേരിടേണ്ടി വന്നിരുന്നു. അന്നത്തെ വിദേശകാര്യ സെക്രട്ടറിയായിരുന്ന അന്ന് ഡേവിഡ് ലാമ്മി നടപടിയെ അംഗീകരിക്കാനാകാത്തതും അപകടകരവും എന്നായിരുന്നു വിശേഷിപ്പിച്ചത് .
അതേസമയം ഗാസയിൽ ഇസ്രായേൽ ആക്രമണം കനത്ത തോതിൽ തുടരുകയാണ്. അന്താരാഷ്ട്ര വിമർശനങ്ങളും യുഎൻ കമ്മീഷൻ റിപ്പോർട്ടുകളും അവഗണിച്ച് ടാങ്കുകളും സ്ഫോടകവസ്തുക്കൾ നിറച്ച വിദൂരനിയന്ത്രിത വാഹനങ്ങളും വിന്യസിക്കപ്പെട്ടു. ഭീകര കേന്ദ്രങ്ങളെ അടിച്ചമർത്തും എന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി കാറ്റ്സ് പ്രഖ്യാപിച്ചു. ശത്രുവിനെ പരാജയപ്പെടുത്തുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. എന്നാൽ തടവുകാരുടെ മോചനത്തെ പറ്റി പരാമർശം ഒഴിവാക്കിയതോടെ കുടുംബങ്ങളും പിന്തുണക്കുന്നവരും പ്രതിഷേധവുമായി തെരുവിലെത്തി. 2024 ഒക്ടോബറിൽ ഹമാസ് ആക്രമണത്തിനിടെ ആയിരത്തിലധികം ആളുകൾ പിടിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രതിഷേധം ശക്തമായത്.
Leave a Reply