ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് മിഡ്‌ലാൻഡ്സിൽ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ സിഖ് യുവതിയെ വർഗീയമായി അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. 20-കളിൽ പ്രായമുള്ള യുവതിയെ സെപ്റ്റംബർ 9-ന് രാവിലെയാണ് രണ്ടുപേർ ആക്രമിച്ചത് . അക്രമികളായ നിങ്ങൾക്ക് ഈ രാജ്യത്ത് സ്ഥലം ഇല്ല, പുറത്തേക്ക് പോകൂ എന്ന് പറഞ്ഞുവെന്ന റിപ്പോർട്ടുകൾ രാജ്യത്തെ കുടിയേറ്റ സമൂഹങ്ങൾക്കിടയിൽ വൻ ആശങ്കൾക്കാണ് കാരണമായത് .
30-കളിൽ പ്രായമുള്ള ഒരാളെ ബലാത്സംഗ കുറ്റത്തിൽ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. അതേസമയം, ആക്രമണത്തിൽ പങ്കെടുത്ത രണ്ടാമത്തെ പ്രതിയെ പൊലീസ് ഇപ്പോഴും തേടുകയാണെന്നാണ് . തല മൊട്ടയടിച്ച ചെയ്ത കറുത്ത സ്വെറ്റ്ഷർട്ടും ഗ്ലൗസും ധരിച്ച ഒരാളും ചാരനിറത്തിലുള്ള ടോപ്പിട്ട മറ്റൊരാളുമാണ് അക്രമികൾ എന്ന് പോലീസ് അറിയിച്ചിരുന്നു. പൊതുജനങ്ങൾ നൽകുന്ന സൂചനകൾ കേസിൽ നിർണ്ണായകമാകുമെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
കേസിലെ പുരോഗതി കുറവാണെന്നാരോപിച്ച് യുകെയിലെ 450-ത്തിലധികം ഗുരുദ്വാരകളും സിഖ് സംഘടനകളും ചേർന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമറിന് കത്ത് അയച്ചിട്ടുണ്ട്. ഇതോടൊപ്പം നൂറുകണക്കിന് ആളുകൾ ഒത്തുചേർന്ന് യുവതിയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. എനിക്ക് എന്റെ കുടുംബവും സമൂഹവും വലിയ പിന്തുണയായി നിന്നെന്നും ഒരിക്കലും ഇതുപോലൊരു സംഭവം ആർക്കും സംഭവിക്കാതിരിക്കട്ടെ എന്നാണ് അക്രമത്തിനിരയായ യുവതി പ്രതികരിച്ചത്.
Leave a Reply