ലിവർപൂൾ മാവേലിയുടെ ഓണ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുവാൻ എത്തിയ മേയർ തിങ്ങി നിറഞ്ഞ മലയാളി സദസ്സിന് മുൻപിൽ മലയാളത്തിൽ ഓണം ആശംസകൾ അർപ്പിച്ചുകൊണ്ട് കാണികളുടെ നിർത്താതെയുള്ള ഹർഷാരവങ്ങൾ ഏറ്റുവാങ്ങി. ലിവർപൂൾ നോസിലി മേയർ ലിവർപൂളിലെ ഓണ ആഘോഷങ്ങളിൽ മലയാളത്തിൽ ഓണ ആശംസകൾ നേർന്നു കൊണ്ട് സൂപ്പർ താരമായി മാറിയത് ലിവർപൂൾ നോസിലിയുടെ മേയർ ശ്രീ കെൻ മക്കാഷനാണ്.കൂടാതെ മലയാളി സമൂഹം യുകെയിൽ നൽകുന്ന സേവനങ്ങളെയും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു. യുകെയിൽ ഒരു പക്ഷേ ആദ്യമായിട്ട് ആയിരിക്കും സൗജന്യമായി ഓണസദ്യയടക്കമുള്ള ഒരു ഓണ ആഘോഷം ഫ്രീ ആയിട്ട് അരങ്ങേറുന്നത്. ലിവർപൂളിലെ മാർക്കറ്റ് പ്ലേസ് എന്ന പേരിൽ ആരംഭിച്ച ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ഇത്തരത്തിൽ യാതൊരു വിധ ലാഭവും നോക്കാതെ ലിവർപൂൾ മാവേലി എന്ന് പേരിട്ട് ഈ വിപുലമായ ഓണ ആഘോഷം സംഘടിപ്പിച്ചത്.
സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള 400 ൽ പരം ആളുകളാണ് ഈ ഓണ ആഘോഷങ്ങളിൽ പങ്കെടുത്തത്. വിഭവസമൃദ്ധമായ സദ്യയും, വിവിധങ്ങളായ ഓണ കളികളും, വിവിധ തരത്തിലുള്ള നൃത്തങ്ങളും, ഗാനങ്ങളും ഈ ഓണ ആഘോഷങ്ങൾക്ക് കൊഴുപ്പേകി..
ചടങ്ങിൽ വച്ചു മാവേലി മന്നൻ യുകെയിലെ അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തകനായ ശ്രീ ടോം ജോസ് തടിയമ്പാടിന് അദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി മാവേലിയുടെ സ്വന്തം പണം നൽകിയതും കാണികളുടെ ഹർഷാരവത്തിന് കാരണമായി.
ഈ ഓണ ആഘോഷ ചടങ്ങിൽ ലിവർ പൂൾ ജോൺ മൂർ യൂണിവേഴ്സിറ്റി മെന്റൽ ഹെൽത്ത് സിനിയർ പ്രൊഫസർ ശ്രീമതി ഷേർലി മക്കൊണ അദ്യക്ഷ യായിരുന്നു.
തുടക്കം മുതൽ ഒടുക്കം വരെ ഏവരെയും സന്തോഷിപ്പിച്ച, ആനന്ദിപ്പിച്ച ഒരു നല്ല ഓണ ആഘോഷ മായിരുന്നു ലിവർപൂൾ മാവേലിയുടെ ഓണം..
Leave a Reply