അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ആഗോള കത്തോലിക്കാ സഭ, ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിന്റെ ഭാഗമായി, സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ  അഖണ്ഡ ജപമാല സമർപ്പണം ലണ്ടനിലെ ഹോൺചർച്ചിൽ വെച്ച്‌ ഒരുക്കുന്നു. ഒക്ടോബർ 7-ാം തീയതി രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ജപമാല, ഒക്ടോബർ 8 ന് രാവിലെ 9 മണിക്ക് സമാപിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയറും, തിരുവചന പ്രഘോഷകയുമായ സിസ്റ്റർ ആൻ മരിയ പ്രാർത്ഥന നയിക്കും. ലണ്ടനിലെ സെന്റ് മോണിക്കാ മിഷൻ, ഹോൺചർച്ചാണ് അഖണ്ഡ ജപമാലക്ക് ആതിഥേയത്വം വഹിക്കുന്നത്.

1571-ൽ ലെപാന്റോ യുദ്ധത്തിലെ അത്ഭുതകരമായ ക്രിസ്തീയ വിജയം ആഘോഷിക്കുന്നതിനായി വിശുദ്ധ പയസ് അഞ്ചാമൻ മാർപ്പാപ്പയാണ് ഒക്ടോബർ മാസം ജപമാല മാസമായി ആചരിക്കുന്നത്തിനു തുടക്കമിട്ടത്. വിശ്വാസജീവിതത്തിന്റെ ശക്തിപ്പെടലും, ആത്മീയ നവീകരണവും, മാതൃ മാദ്ധ്യസ്ഥയും ആർജ്ജിക്കുവാൻ  ജപമാലയുടെ ശക്തിയെ ഊന്നിപ്പറഞ്ഞ ലിയോ പതിമൂന്നാമൻ മാർപ്പാപ്പയാണ് 1883-ൽ ഒക്ടോബർ മാസം  ഔദ്യോഗികമായി തിരുസഭയുടെ ജപമാല ഭക്തിക്കായി സമർപ്പിച്ചത്.

ആഗോള കത്തോലിക്കാ സഭക്കും, ലോക സമാധാനത്തിനും, പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിലൂടെ നടത്തുന്ന ഈ അഖണ്ഡ ജപമാലയിൽ, വിവിധ കുടുംബ യൂണിറ്റുകളും, ഭക്ത സംഘടനകളും പങ്കാളികളാകും. രൂപതയുടെ നാനാ ഭാഗങ്ങളിലും ജപമാല വണക്കത്തിനായി പ്രത്യേക പ്രാർത്ഥനകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹോൺചർച്ചിൽ അഖണ്ഡ ജപമാലയും  ഒരുക്കുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആത്മീയ വളർച്ചക്കൊപ്പം, യേശുവിന്റെയും, മാതാവിന്റെയും ജീവിത ധ്യാനത്തിനും, ആത്മീയമായി അനുധാവനം ചെയ്യുന്നതിനും,  കുടുംബ-സഭാ ഐക്യത്തിനും ജപമാല ശക്തമായ ആത്മീയായുധമാണ്.

ഹോൺചർച്ചിനു സമീപ സ്ഥലങ്ങളിലുള്ളവരെയും പങ്കെടുക്കുവാൻ സാധിക്കുന്ന ഏവരെയും സ്നേഹപൂർവ്വം അഖണ്ഡ ജപമാലയുടെ ഭാഗമാകുവാൻ സസ്നേഹം സ്വാഗതം ചെയ്യുന്നു.

St. Albans R C Church, 4 Langdale Gardens, Hornchurch RM12 5LA