ഫാ. ബിജു കുന്നയ്ക്കാട്ട്

ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സേഫ് ഗാർഡിങ്, ജി. ഡി. പി. ആർ. (ജെനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ) സമ്മേളനം ലെസ്റ്റർ സെൻറ് എഡ്‌വേഡ്‌സ് പാരിഷ് പാരിഷ് ഹാളിൽ നടന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സേഫ് ഗാർഡിങ് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് ആശംസകളർപ്പിച്ചു സംസാരിച്ചു.

മറ്റുള്ളവരെ പരിരക്ഷിക്കുന്നതിലൂടെയാണ് ദൈവത്തെ മഹത്വപ്പെടുത്തുന്നതെന്നു ഉദ്ഘാടനസന്ദേശത്തിൽ മാർ സ്രാമ്പിക്കൽ ഓർമ്മിപ്പിച്ചു. മിസിസ് ലിജോ രൺജി, മി. പോൾ ആൻ്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വികാരി ജനറാൾ റെവ. ഫാ. ജോർജ്ജ് തോമസ് ചേലക്കൽ, ചാൻസിലർ റെവ. ഡോ മാത്യു പിണക്കാട്ട്, റെവ. ഫാ. ജോയി വയലിൽ CST, സെക്രട്ടറി റെവ. ഫാ. ഫാൻസുവാ പത്തിൽ തുടങ്ങിയവരും മറ്റു കമ്മറ്റി അംഗങ്ങളും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

നേരത്തെ നടന്ന ‘ഇംഗ്ലണ്ട് ആൻഡ് വെയിൽസ്’ സേഫ് ഗാർഡിങ്‌ നാഷണൽ സെമിനാറിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയെ പ്രതിനിധീകരിച്ച് മിസിസ് ലിജോ രൺജി, മി. ജസ്റ്റിൻ എന്നിവർ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.