ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബി.ബി.സി. നടത്തിയ രഹസ്യ ചിത്രീകരണത്തിലൂടെ ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസിനുള്ളിലെ വംശീയതയും സ്ത്രീ വിദ്വേഷവും അടങ്ങിയ നിരവധി സംഭവങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. കുടിയേറ്റക്കാരെ വെടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരും, ലൈംഗികാതിക്രമ പരാതികളെ പരിഹസിക്കുന്നവരുമായ ഓഫീസർമാരുടെ ദൃശ്യങ്ങൾ റിപ്പോർട്ടിലുണ്ട് . സാറ എവർാഡ് കൊലപാതകത്തിനുശേഷം നവീകരിക്കപ്പെട്ടെന്നുള്ള അവകാശവാദം ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏഴ് മാസം നീണ്ട രഹസ്യ അന്വേഷണത്തിൽ, സർജന്റ് ജോ മക്കിൽവെന്നി അടക്കമുള്ള ഓഫീസർമാർ സ്ത്രീകളെ കുറിച്ചുള്ള അശ്ലീല പരാമർശങ്ങളും, കുടിയേറ്റക്കാരെയും മുസ്ലീങ്ങളെയും അധിക്ഷേപിക്കുന്ന പ്രസ്താവനകളും നടത്തിയതായി തെളിഞ്ഞു. ഒരാളുടെ കാലിൽ സഹപ്രവർത്തകൻ ചവിട്ടിയതിനെക്കുറിച്ച് പൊലീസുകാർ തമാശ പറയുകയും , വിസ കാലാവധി കഴിഞ്ഞ കുടിയേറ്റക്കാരെ വെടിവയ്ക്കണമെന്ന് തുറന്നു പറയുകയും ചെയ്യുന്ന ദൃശങ്ങൾ റിപ്പോർട്ടിലുണ്ട്.

റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് എട്ട് ഉദ്യോഗസ്ഥരും ഒരു സ്റ്റാഫ് അംഗവും സസ്പെൻഡ് ചെയ്യപ്പെട്ടതായി മെട്രോപൊളിറ്റൻ പൊലീസ് കമ്മീഷണർ സർ മാർക്ക് റൗലി അറിയിച്ചു. ഈ പെരുമാറ്റം മുഴുവനായും അപലപനീയവും അംഗീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. 2022 മുതൽ 1,400 – ലധികം ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ടെന്നും പ്രശ്നക്കാരായ ഓഫീസർമാരെ തിരിച്ചറിയാനും പുറത്താക്കാനും ശക്തമായ നടപടികൾ തുടരുമെന്നും അദ്ദേഹം ഉറപ്പു നൽകി.