ജോബി തോമസ്
ലണ്ടൻ: ബേസിംഗ്സ്റ്റോക്ക് റോയൽസ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാമത് ആൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് 2025 നവംബർ 15 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ബേസിംഗ്സ്റ്റോക്കിലെ എവറസ്റ്റ് കമ്മ്യൂണിറ്റി അക്കാദമിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കഴിഞ്ഞ വർഷം ആദ്യമായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്ന്ന്റിന് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ടീമുകൾ ആവേശകരമായാണ് പങ്കെടുത്തത്. ഇത്തവണ നടക്കുന്ന രണ്ടാമത് ടൂർണമെന്റിലും യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള ടീമുകളുടെ വലിയ പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഈ വർഷത്തെ ടൂർണമെന്റിൽ രണ്ട് പ്രധാന വിഭാഗങ്ങളായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് .
ഇന്റർമീഡിയറ്റ് വിഭാഗം – Yonex Mavis 300 (Blue Cap) നൈലോൺ ഷട്ടിൽ ഉപയോഗിച്ചുകൊണ്ടുള്ള മത്സരങ്ങളാണ് നടത്തുന്നത്. അഡ്വാൻസ്ഡ് വിഭാഗത്തിലുള്ള മത്സരങ്ങളിൽ Yehlex Feather Shuttle ഉപയോഗിച്ചുകൊണ്ടാണ് ടീമുകൾ പങ്കെടുക്കേണ്ടത് .
അഡ്വാൻസ്ഡ് വിഭാഗം ഡിവിഷൻ എ-കൗണ്ടി, ലീഗ് തലത്തിലെ മുൻനിര കളിക്കാർക്കായി പ്രത്യേകിച്ച് നിർദ്ദേശിച്ചിരിക്കുന്നു. മത്സരാർത്ഥികൾ അവരുടെ കഴിവിനും നിലവാരത്തിനും അനുസരിച്ച് യോഗ്യമായ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. അഡ്വാൻസ്ഡ് വിഭാഗം രജിസ്ട്രേഷൻ ഫീസ് ആയി 45 പൗണ്ട് ഓരോ ടീമും നൽകേണ്ടതാണ്.
ഇന്റർമീഡിയറ്റ് വിഭാഗം മത്സരാർത്ഥികൾ രജിസ്ട്രേഷൻ ഫീസ് ആയി 35 പൗണ്ട് ഓരോ ടീമും നൽകേണ്ടതാണ്.
ആവേശവും സൗഹൃദവും സ്പോർട്സ്മാൻസ്പിരിറ്റും നിലനിർത്തി നടത്തുന്ന ഈ ബാഡ്മിന്റൻ ടൂർണമെന്റിൽ അഡ്വാൻസ്ഡ് വിഭാഗത്തിൽ വിജയിക്കുന്നവർക്ക് ഒന്നാം സമ്മാനം 450 പൗണ്ടും ട്രോഫിയും,രണ്ടാം സമ്മാനം 250 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 100 പൗണ്ടും ട്രോഫിയും നൽകുന്നതാണ്.
ഇന്റർമീഡിയറ്റ് വിഭാഗം മത്സരിക്കുന്നവർക്ക് ഒന്നാം സമ്മാനം 350 പൗണ്ടും ട്രോഫിയും,രണ്ടാം സമ്മാനം 200 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 100 പൗണ്ടും ട്രോഫിയും നൽകുന്നതാണ്.
അതിഥികൾക്കും കളിക്കാർക്കും വേണ്ടി പാൻ ഏഷ്യൻ കാറ്ററിംഗ് ഒരുക്കുന്ന രുചികരമായ ഭക്ഷണസൗകര്യവും ക്രമീകരിച്ചിട്ടുണ്ട്
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്.
ഇന്റർമീഡിയറ്റ് വിഭാഗം രജിസ്‌ട്രേഷൻ നടത്തുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
Intermediate Team Registartion link : https://docs.google.com/forms/
അഡ്വാൻസ്ഡ് വിഭാഗം രജിസ്‌ട്രേഷൻ നടത്തുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
Advanced Team Registration link : https://docs.google.com/forms/
യുകെയിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഒന്നായ ബേസിംഗ്സ്റ്റോക്ക് റോയൽസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് ആൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബേസിംഗ്സ്റ്റോക്ക് റോയൽസ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Seljo : 07847 321931
Joby: 07809209406
Raiju: 07469656799
Aswin: 07833813440
മത്സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Everest Community Accademy,
Oxford Way, Sherborne St John,
Basingstoke, RG24 9UP
Date and Time: 15/11/25, 9AM-5 PM.
Leave a Reply